- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ കുഞ്ഞിക്ക ബോളിവുഡിലേക്ക്;റോണി സക്രൂവാല നിർമ്മിക്കുന്ന ചിത്രം അക്ഷയ് ഖുറാന സംവിധാനം ചെയ്യും;ഇർഫാൻ ഖാനും മിഥില പൽക്കറും മറ്റ് പ്രധാന താരങ്ങൾ
മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ ബോളിവുഡിലേക്കും ചുവടുവെക്കുന്നു. റോണി സ്‌ക്രുവാല നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് ദുൽഖർ അരങ്ങേറ്റം കുറിക്കുന്നത്. അക്ഷയ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇർഫാൻ ഖാൻ, മിഥില പൽക്കർ എന്നിവരാണ് മറ്റ് താരങ്ങൾ. ഹുസൈൻ ദലലും അക്ഷയ് ഖുറാനയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ചിത്രത്തിന്റെ പേരാ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷൂട്ടിങ് സെപ്റ്റംബർ ആദ്യവാരം ആരംഭിക്കും. മലയാളത്തിൽ കുറഞ്ഞകാലം കൊണ്ട് കൂടുതൽ ആരാധകരെ ഉണ്ടാക്കിയ താരമാണ് ദുൽഖർ സൽമാൻ. ദുൽഖർ ഇതുവരെ അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ചെറുപ്പക്കാരായ പ്രേക്ഷകരുടെ ഇടയിലും വലിയ സ്വാധീനമുണ്ടാക്കാൻ കുറഞ്ഞ കാലയളവിൽ തന്നെ മലയാളത്തിന്റെ സ്വന്തം ദുൽഖറിന് സാധിച്ചിരുന്നു.

Next Story