ക്രിക്കറ്റ് താരത്തിന്റെ വേഷത്തിൽ  ബോളീവുഡ് ചിത്രത്തിൽ ദുൽഖർ സൽമാൻ. ചിത്രത്തിനായി ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനം നടത്താനുള്ള ഒരുക്കത്തിലാണ് താരം. അനുജാ ചൗഹാൻ രചിച്ച ദ സോയ ഫാക്ടർ എന്ന നോവൽ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ നായകവേഷത്തിലാണ് ദുൽഖർ എത്തുന്നത്.

സോനം കപൂർ ആണ് നായിക. 1983-ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ അത് അക്കാലത്ത് ജനിച്ച സോയ എന്ന പെൺകുട്ടിയുടെ ഭാഗ്യം കൊണ്ടാണെന്നായിരുന്നു വിശ്വാസം, അതിനാൽ 2010-ലെ ലോകകപ്പിനും സോയ ഫാക്ടർ വിനിയിയോഗിക്കാൻ തീരുമാനിക്കുന്നതാണ് കഥയുടെ ഉള്ളടകം.

ബോളീവുഡിലെ അരങ്ങേറ്റ ചിത്രം റിലീസ് ചെയ്യാനിരിക്കവെയാണ് പുതിയ ചിത്രത്തിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്. കണ്ണും കണ്ണും കൊള്ളയ്യടിത്താൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ ദുൽഖർ. നവാഗതനായ ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഋതുവർമ്മയാണ് നായിക. ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായ കർവാ ജൂൺ ഒന്നിനു റിലീസ് ചെയ്യും.