- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാൻസ് കളിക്കാൻ അറിയാത്ത മമ്മൂട്ടിയുടെ മകൻ സ്വന്തം കല്യാണം ആഘോഷമാക്കിയത് അടിപൊളി നൃത്തം വെച്ച്; ദുൽഖർ സൽമാന്റെ വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
കൊച്ചി: മലയാള സിനിമയിൽ ഡാൻസ് കളിക്കാൻ അറിയാത്ത നടനുണ്ടെങ്കിൽ അത് മമ്മൂട്ടിയാണെന്നാണ് പൊതുവിലുള്ള അഭിപ്രായം. ബാപ്പ ഡാൻസിൽ പിന്നിലാണെങ്കലും മകൻ ദുൽഖർ ഇക്കാര്യത്തിൽ അത്രയ്ക്ക് പിന്നിലല്ല. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. സിനിമയിൽ എത്തുന്നതിന് മുമ്പു വിവാഹിതനായ ദുൽഖറിന്റെ കല്യാണ വീഡിയോയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറലായിരിക്കുന്നത്. വിവാഹ ആഘോഷത്തിനിടെ ദുൽഖറും നവവധു അമാൽ സൂഫിയയും ചേർന്ന് അവതരിപ്പിക്കുന്ന നൃത്തമാണ് വീഡിയോയുടെ ഹൈലെറ്റ്. ലെൻസ്മാൻ മൂവി മേക്കേഴ്സ് ഒരുക്കിയ വിവാഹ വീഡിയോ ഡിക്യൂ ഫാൻസ് എന്ന യുട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. 2011 ലായിരുന്നു ദുൽഖറിന്റേയും അമാലിന്റേയും വിവാഹം. ചെന്നൈയിൽ ആർക്കിടെക്ടായിരുന്നു അമാൽ. വിവാഹത്തിന് ശേഷമാണ് കുഞ്ഞിക്ക സിനിമയിലേക്ക് പ്രവേശിക്കുന്നത്. മുസ്ലിം മതാചാര പ്രകാരം നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും സിനിമയിലേയും സാമൂഹ്യ ര
കൊച്ചി: മലയാള സിനിമയിൽ ഡാൻസ് കളിക്കാൻ അറിയാത്ത നടനുണ്ടെങ്കിൽ അത് മമ്മൂട്ടിയാണെന്നാണ് പൊതുവിലുള്ള അഭിപ്രായം. ബാപ്പ ഡാൻസിൽ പിന്നിലാണെങ്കലും മകൻ ദുൽഖർ ഇക്കാര്യത്തിൽ അത്രയ്ക്ക് പിന്നിലല്ല. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. സിനിമയിൽ എത്തുന്നതിന് മുമ്പു വിവാഹിതനായ ദുൽഖറിന്റെ കല്യാണ വീഡിയോയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറലായിരിക്കുന്നത്.
വിവാഹ ആഘോഷത്തിനിടെ ദുൽഖറും നവവധു അമാൽ സൂഫിയയും ചേർന്ന് അവതരിപ്പിക്കുന്ന നൃത്തമാണ് വീഡിയോയുടെ ഹൈലെറ്റ്. ലെൻസ്മാൻ മൂവി മേക്കേഴ്സ് ഒരുക്കിയ വിവാഹ വീഡിയോ ഡിക്യൂ ഫാൻസ് എന്ന യുട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
2011 ലായിരുന്നു ദുൽഖറിന്റേയും അമാലിന്റേയും വിവാഹം. ചെന്നൈയിൽ ആർക്കിടെക്ടായിരുന്നു അമാൽ. വിവാഹത്തിന് ശേഷമാണ് കുഞ്ഞിക്ക സിനിമയിലേക്ക് പ്രവേശിക്കുന്നത്. മുസ്ലിം മതാചാര പ്രകാരം നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും സിനിമയിലേയും സാമൂഹ്യ രംഗത്തേയും പ്രമുഖർ പങ്കെടുത്തിരുന്നു.
സിനിമാരംഗത്ത് എതിരാളികളില്ലാതെ മുന്നേറുകയാണ് ദുൽഖർ. അമൽ നീരദിന്റെ കോമറേഡ് ഇൻ അമേരിക്കയാണ് ഡിക്യൂവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അമേരിക്ക പശ്ചാത്തലമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.