- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരസമ്പന്നമായി ഏഷ്യാ വിഷൻ ഫിലിം അവാർഡ്; ദീപിക പദുക്കോണും അതിദി റാവുവും അടങ്ങുന്ന അവാർഡ് വേദിയിൽ തിളങ്ങി ദുൽഖറും അമാലും: മലയാളത്തിന്റെ സ്വന്തം ഡിക്യുവിനെ പൊക്കി എടുത്ത് വൈഷ്ണവ് ഗിരീഷ്
ബോളിവുഡിലെയും സൗത്ത് ഇന്ത്യയിലേയും താരങ്ങളെ കൊണ്ട് നിറഞ്ഞതായിരുന്നു പത്തൊമ്പതാമത് ഏഷ്യാ വിഷൻ അവാർഡ്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, അതിദി റാവു, കുനാൽ കപൂർ, സഞ്ജയ് ദത്ത് തുടങ്ങി പ്രമുഖർ അവാർഡ് ചടങ്ങളിൽ എത്തിയിരുന്നെങ്കിലും അവാർഡ് വേദിയിൽ എത്തിയവരുടെയെല്ലാം കണ്ണുടക്കിയത് ദുൽഖറിലും അമാലിനും മേലായിരുന്നു. A post shared by dq (@dulquer_salmaan_fanz) on Nov 26, 2017 at 5:47pm PST വേദിയിലേക്കുള്ള ദുൽഖറിന്റെയും അമാലിന്റെയും എൻട്രി മുതൽ അവസാനം വരെ കാമറ കണ്ണുകൾ ഇവർക്ക് പുറകേ തന്നെയായിരുന്നു. മലയാളത്തിൽ നിന്ന് എം ടി വാസുദേവൻ നായർ, ദുൽഖർ, അപ്പാനി ശരത്, വിനീത് ശ്രീനിവാസൻ, മഞ്ജു വാര്യർ, മംമ്ത മോഹൻദാസ് തമിഴിൽ നിന്ന് വിജയ് സേതുപതി എന്നിവരും പങ്കെടുത്തു. അവാർഡ് ദാന ചടങ്ങിനിടയിൽ വളരെ രസകരമായൊരു നിമിഷവും അരങ്ങേറി. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ വൈഷ്ണവ് ദുൽക്കറിനെ പരിപാടിക്കിടെ എടുത്ത് ഉയർത്തി. ആദ്യം മടിച്ചുനിന്ന ദുൽഖർ അവതാരകരുടെ അഭ്യർത്ഥന മാനിച്ചാണ് തന്നെ എടുക്കാൻ സമ്മതിച്ചത്.
ബോളിവുഡിലെയും സൗത്ത് ഇന്ത്യയിലേയും താരങ്ങളെ കൊണ്ട് നിറഞ്ഞതായിരുന്നു പത്തൊമ്പതാമത് ഏഷ്യാ വിഷൻ അവാർഡ്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, അതിദി റാവു, കുനാൽ കപൂർ, സഞ്ജയ് ദത്ത് തുടങ്ങി പ്രമുഖർ അവാർഡ് ചടങ്ങളിൽ എത്തിയിരുന്നെങ്കിലും അവാർഡ് വേദിയിൽ എത്തിയവരുടെയെല്ലാം കണ്ണുടക്കിയത് ദുൽഖറിലും അമാലിനും മേലായിരുന്നു.
വേദിയിലേക്കുള്ള ദുൽഖറിന്റെയും അമാലിന്റെയും എൻട്രി മുതൽ അവസാനം വരെ കാമറ കണ്ണുകൾ ഇവർക്ക് പുറകേ തന്നെയായിരുന്നു. മലയാളത്തിൽ നിന്ന് എം ടി വാസുദേവൻ നായർ, ദുൽഖർ, അപ്പാനി ശരത്, വിനീത് ശ്രീനിവാസൻ, മഞ്ജു വാര്യർ, മംമ്ത മോഹൻദാസ് തമിഴിൽ നിന്ന് വിജയ് സേതുപതി എന്നിവരും പങ്കെടുത്തു.
അവാർഡ് ദാന ചടങ്ങിനിടയിൽ വളരെ രസകരമായൊരു നിമിഷവും അരങ്ങേറി. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ വൈഷ്ണവ് ദുൽക്കറിനെ പരിപാടിക്കിടെ എടുത്ത് ഉയർത്തി. ആദ്യം മടിച്ചുനിന്ന ദുൽഖർ അവതാരകരുടെ അഭ്യർത്ഥന മാനിച്ചാണ് തന്നെ എടുക്കാൻ സമ്മതിച്ചത്.