- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഇന്നോളം കാണാത്ത ദുൽഖർ സൽമാൻ; സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ ദുൽഖർ ജെമിനി ഗണേശനായി വേഷമിടും: കാതൽ മന്നനും സാവിത്രിയും തമ്മിലുള്ള ജീവിത കഥ പറയുന്ന ചിത്രത്തിൽ നായികയാകുന്നത് കീർത്തി സുരേഷ്
തമിഴകത്ത് ഏറെ കോലിളക്കം സൃഷ്ടിച്ച പ്രണയ കഥയാണ് സാവിത്രിയുടെയും ജെമിനി ഗണേശന്റെയും. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കാതൽ മന്നനായി വേഷമിടുന്നത് ദുൽഖർ സൽമാൻ. തമിഴകത്തെ സൂപ്പർ താരങ്ങളെ പിന്തള്ളിയാണ് ജെമിനി ഗണേശനാവാൻ ദുൽഖറിന് നറുക്ക് വീണത്. സാവിത്രിയുടെ ഭർത്താവായ ജെമിനി ഗണേശന്റെ വേഷം അപ്രതീക്ഷിതമായാണ് ദുൽഖറിനെ തേടിയെത്തിയത്. ജെമിനി ഗണേശനായുള്ള വേഷപ്പകർപ്പിന്റെ ചിത്രവും ദുൽഖർ തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചത്. മഹാനടി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ മലയാളത്തിന്റെ കീർത്തി സുരേഷാണ് സാവിത്രിയുടെ വേഷം ചെയ്യുന്നത്. ചിത്രത്തിൽ സാവിത്രിയുടെ ഭർത്താവായ ജെമിനി ഗണേശന്റെ വേഷം അപ്രതീക്ഷിതമായാണ് ദുൽഖറിനെ തേടിയെത്തിയത്. ജെമിനി ഗണേശന്റെ തനിപ്പകർപ്പായിരിക്കില്ല ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്ന കഥാപാത്രമെന്ന് സംവിധായകൻ നാഗ് അശ്വിൻ പറഞ്ഞു. ശാരീരികമായ സാമ്യത്തേക്കാൾ വൈകാരികമായി ജെമിനി ഗണേശനുമായി താതാത്മ്യം പ്രാപിക്കുന്ന കഥാപാത്രമാണത്. എളുപ്പത്തിൽ ആരും അത് ചെയ്യാൻ തയ്യാറാവില്ല-അശ്വിൻ പറ
തമിഴകത്ത് ഏറെ കോലിളക്കം സൃഷ്ടിച്ച പ്രണയ കഥയാണ് സാവിത്രിയുടെയും ജെമിനി ഗണേശന്റെയും. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കാതൽ മന്നനായി വേഷമിടുന്നത് ദുൽഖർ സൽമാൻ. തമിഴകത്തെ സൂപ്പർ താരങ്ങളെ പിന്തള്ളിയാണ് ജെമിനി ഗണേശനാവാൻ ദുൽഖറിന് നറുക്ക് വീണത്.
സാവിത്രിയുടെ ഭർത്താവായ ജെമിനി ഗണേശന്റെ വേഷം അപ്രതീക്ഷിതമായാണ് ദുൽഖറിനെ തേടിയെത്തിയത്. ജെമിനി ഗണേശനായുള്ള വേഷപ്പകർപ്പിന്റെ ചിത്രവും ദുൽഖർ തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചത്. മഹാനടി എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ മലയാളത്തിന്റെ കീർത്തി സുരേഷാണ് സാവിത്രിയുടെ വേഷം ചെയ്യുന്നത്.
ചിത്രത്തിൽ സാവിത്രിയുടെ ഭർത്താവായ ജെമിനി ഗണേശന്റെ വേഷം അപ്രതീക്ഷിതമായാണ് ദുൽഖറിനെ തേടിയെത്തിയത്. ജെമിനി ഗണേശന്റെ തനിപ്പകർപ്പായിരിക്കില്ല ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്ന കഥാപാത്രമെന്ന് സംവിധായകൻ നാഗ് അശ്വിൻ പറഞ്ഞു. ശാരീരികമായ സാമ്യത്തേക്കാൾ വൈകാരികമായി ജെമിനി ഗണേശനുമായി താതാത്മ്യം പ്രാപിക്കുന്ന കഥാപാത്രമാണത്. എളുപ്പത്തിൽ ആരും അത് ചെയ്യാൻ തയ്യാറാവില്ല-അശ്വിൻ പറഞ്ഞു.
തമിഴ് സിനിമയുടെ കാതൽ മന്നൻ ജെമിനി ഗണേശനും സാവിത്രിയും തമ്മിലുള്ള ബന്ധം ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കിയതാണ്. സാവിത്രിയെ വിവാഹം കഴിച്ച വിവരം മൂന്ന് വർഷത്തിനുശേഷമാണ് ജെമിനി ഗണേശൻ വെളിപ്പെടുത്തിയത്.