അച്ഛന്റെ മകനെന്ന് തെളിയിച്ച ദുൽഖറിന്റെ താരപ്രഭ മലയാളത്തിന്റെ അതിരുകൾ ഭേദിച്ച് ബോളിവുഡിലും മിന്നിത്തിളങ്ങുന്നു. ബോളിവുഡിലെ തന്റെ രണ്ടാമത്തെ ചിത്രത്തിന് ഒരുങ്ങുകയാണ് ദുൽഖർ. ബോളിവുഡിന്റെ പ്രിയ താരം സോനം കപൂറിന്റെ നായകനായാണ് ദുൽഖർ ബോളിവുഡിലും ചുവടുറപ്പിക്കുന്നത്.

മലയാളത്തിന് പുറമേ തമിഴിലും ഒരു പിടി നല്ല ചിത്രങ്ങൾ കാഴ്ച വെച്ച ദുൽഖർ ബോളിവുഡിലും ചുവടുറപ്പിക്കുന്നതോടെ സൂപ്പർ താര പദവിയിലേക്ക് മലയാളത്തിന്റെ ഈ ചുള്ളൻ പയ്യൻ കടന്നു കയറുകയാണ്. മറ്റെല്ലാ യുവതാരങ്ങളെയും കടത്തി വെട്ടിയാണ് ചുരുങ്ങിയ കാലം കൊണ്ടുള്ള ദുൽഖറിന്റെ യാത്ര.

അനുജ ചൗഹാന്റെ ജനപ്രിയ നാവലായ ദി സോയ ഫാക്ടറിയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്ന് ദി മിറർ റിപ്പോർട്ട് ചെയ്തു. സോനം കപുർ നേരത്തെ തന്നെ അനുജ ചൗഹാന്റെ ദി സോയ ഫാക്ടറിന്റെയും ബിറ്റോറയുടെയും അവകാശം സ്വന്തമാക്കിയിരുന്നു. ദി സോയ ഫാക്ടറി ചലച്ചിത്രമാവുന്ന കാര്യം അനുജ ചൗഹാൻ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

1983ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ വികസിക്കുന്നത്. 2010ലെ ലോകകപ്പിനും സോയ ഫാക്ടർ വിനിയോഗിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് നോവലിന്റെ കഥ.

സിനിമയുടെ ചിത്രീകരണം മാർച്ചിലോ ഏപ്രിലിലോ ആരംഭിക്കുമെന്ന് നിർമ്മാതാക്കളായ ഫോക്‌സ് സ്റ്റാർ അറിയിച്ചു. പാഡ്മാൻ, വീരെ ഡി വെഡ്ഡിങ് എന്നിവയുടെ വർക്ക് കഴിഞ്ഞാൽ സോനം ദുൽഖർ ചിത്രത്തിൽ ചേരും.

ഇർഫൻ ഖാനും മിഹില പാർക്കർക്കുമൊപ്പമുള്ള കാർവാന് ശേഷമുള്ള ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിനാണ് അരങ്ങൊരുങ്ങുന്നത്.