വാർഡ് വേദിയിൽ താര രാജാക്കന്മാരുടെ മക്കൾ ഒരുമിച്ചാൽ അത് ആരാധകരെയും ആവേശത്തിലാക്കും. അതും മലയാളത്തിലേയും തമിഴിലെയും സൂപ്പർ താരങ്ങളുടെ മക്കളായാലോ? അത് കണ്ടിരിക്കുന്നവർക്ക് വലിയ രസംപകരുമെന്ന് തീർച്ച. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും കമൽ ഹാസന്റെ മകൾ ശ്രുതി ഹസ്സനുമാണ് ഒരുമിച്ച് വേദി പങ്കിട്ട് ആരാധകരെ കയ്യിലെടുത്തത്.

വനിത ഫിലിം അവാർഡ് വേദിയിലാണ് ദുൽഖറും ശ്രുതിയും ഒരുമിച്ച് എത്തിയത്. ഇരുവരും ഒന്നിച്ച് ഡാൻസ് ചെയ്ത് ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. ശ്രുതി നായികയായ വേതാളം എന്ന ചിത്രത്തിലെ ആടുമാ ഡോലുമാ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവെച്ചത്.

ജനീകയ താരത്തിനുള്ള പുരസ്‌കാരം നേടിയ ദുൽഖറിന് ശ്രുതി ഹാസ്സനാണ് പുരസ്‌കാരം നൽകിയത്. ഇതിനു ശേഷം ഒരുമിച്ച് ചുവടു വെയ്ക്കാൻ അവതാരകൻ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. ഒട്ടും മടികൂടാതെ ഇരുവരും ഒരുമിച്ച് ഡാൻസ് ചെയ്യുകയും ഒടുവിൽ ദുൽഖറിന്റെ ഡാൻസിന് മുന്നിൽ ശ്രുതി തൊഴുതു കൊണ്ട് പിന്മാറുകയായിരുന്നു. നൃത്തത്തിന്റെ വീഡിയോ വൈറലായി കഴിഞ്ഞു.