തിരുവനന്തപുരം: ഹിറ്റുകളില്ലാതെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മലയാള സിനിമയ്ക്ക് രണ്ട് വർഷമായി നല്ലകാലമാണ്. യുവതാരങ്ങളും യുവ സംവിധായകരും അരങ്ങു വാണതോടെ സൂപ്പർസ്റ്റാറുകൾക്ക് നിയന്ത്രണം നഷ്ടമായി. ദുൽഖർ സൽമാനും നിവിൻ പോൡും പൃഥ്വിാരാജും അടങ്ങുന്നവർ സിനിമയുടെ മുൻനിരക്കായി മാറിക്കഴിഞ്ഞു. ഇതിൽ പിതാവ് മമ്മൂട്ടിയുടെ മേൽവിലാസമില്ലാതെ മലയാളത്തിൽ ചുവടുറപ്പിച്ചു കഴിഞ്ഞ താരമാണ് ദുൽഖർ സൽമാൻ. പുതുമുഖ താരങ്ങളെ അണിനിരത്തി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് ഹരിശ്രീ കുറിച്ച ദുൽഖർ ഏറ്റവും ഒടുവിൽ ചാർലിയെന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ തന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചു കഴിഞ്ഞു.

നാല് വർഷം പിന്നിട്ട സിനിമാ യാത്രയിൽ തിരിഞ്ഞു നോക്കുമ്പോൾ ദുൽഖറിന് അഭിമാനിക്കാൻ ഏറെ കാര്യങ്ങളുണ്ട്. എട്ട് സൂപ്പർഹിറ്റ് സിനിമകളും അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളും അടക്കം 18 സിനിമകളിൽ ദുൽഖർ സാന്നിധ്യം അറിയിച്ചു. ഇതിൽ 14ലും മുഴുനീള കഥാപാത്രങ്ങളായിരുന്നു. ഇതിൽ ബോക്‌സോഫീസിൽ വമ്പൻ വിജയമായി മാറിയ ചാർലിയും ബാംഗ്ലൂർ ഡേയ്‌സും ഉൾപ്പെടുന്നു. ഇത് കൂടാതെ ആറോളം സൂപ്പർഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി മാറി. തെന്നിന്ത്യയിൽ വൻവിജയമായ ഒ കെ കൺമണിയിലൂടെ തമിഴകത്തിന്റെയും ഹീറോയായി ദുൽഖർ മാറി.

മെഗാതാരമായ പിതാവ് മമ്മൂട്ടി ചിത്രങ്ങളേക്കാൾ വിശ്വാസ്യതയുണ്ടാക്കാൻ ഈ നാല് വർഷത്തെ കാലയളവിൽ ദുൽഖറിന് സാധിച്ചിട്ടുണ്ട്. മെഗാ സ്റ്റാറിന്റെ മകനായാതിനാൽ ഒരു വൻ എൻട്രിക്ക് തന്നെ ദുൽഖറിന് അവസരം ഉണ്ടായിരുന്നു. എന്നാൽ, ആ അങ്ങനെ പിതിവിന്റെ ചിറകിൽ ഒതുങ്ങുന്ന നടനായി അറിയപ്പെടാൻ ദുൽഖർ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് പൂർണ്ണമായും പുതുമുഖങ്ങൾ അണിനിറന്ന സിനിമയിൽ ദുൽഖർ അഭിനയിച്ചത്. ഇത് സൂപ്പർഹിറ്റായി മാറുകയും ചെയ്തു. മികച്ച വിജയം നേടിയ ഈ ചിത്രം നാല് വർഷത്തെ അഭിനയ ജീവിതത്തിലെ മികച്ച സിനിമയായി തന്നെ നിൽക്കുന്നു.

മമ്മൂട്ടിയുടെ ശബ്ദ ഗാംഭീര്യവും ആകാരശൈലിയും ഒഴിച്ചു നിർത്തിയാൽ മമ്മൂട്ടി എന്ന നടനിൽ നിന്നും വ്യതിചലിച്ച് സ്വന്തം ശൈലി കൈവരിക്കാനുള്ള ശ്രമത്തിലാണ ദുൽഖർ. തന്റെ അഭിനയ ശൈലിയിലെ പിഴവുകൾ ഒന്നൊന്നായി തിരുത്തി മികച്ച നിലയിൽ ഊതിക്കാച്ചാൻ ദുൽഖറിന് സാധിച്ചു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാംഗ്ലൂർ ഡേയ്‌സ്, ഞാൻ, ഓക്കെ കൺമണി, ചാർലി എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് ദുൽഖറിന്റേത്. ഹാസ്യവും വൈകാരിക മുഹൂർത്തവും ഒരുപോലെ കൈകാര്യം ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് ചാർലിയിലൂടെ ദുൽഖർ തെളിയിച്ചു.

തീയറ്ററിൽ തരംഗം തീർക്കുന്ന വിധത്തിൽ മികച്ച ആരാധക വൃന്ദം സൃഷ്ടിക്കാനും ദുൽഖറിന് സാധിച്ചിട്ടുണ്ട്. നവാഗത സംവിധായകർക്ക് ഏറെ അവസരവും ഒരുക്കി നൽകി ദുൽഖർ. തിലകനെ പോലെ ഒരു അഭിനയപ്രതിഭയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിച്ചതാണ് ദുൽഖറിന്റ ഏറ്റവും മികച്ച അഭിനയ മുഹൂർത്തം. ആദ്യചിത്രമായ സെക്കൻഡ് ഷോയിൽ ശ്രീനാഥ് രാജേന്ദ്രൻ, രൂപേഷ് പീതാംബരൻ(തീവ്രം), അഴകപ്പൻ(പട്ടം പോലെ), ശരത് ഹരിദാസൻ(സലാല മൊബൈൽസ്), ബാലാജി മോഹൻ(സംസാരം ആരോഗ്യത്തിന് ഹാനികരം), ജനൂസ് മുഹമ്മദ് (100 ഡേയ്‌സ് ഓഫ് ലവ്) തുടങ്ങിയവ നവാഗതർക്കൊപ്പമായിരുന്നു. എന്നാൽ, ഇതൊക്കെ ചുവടു പിഴച്ചു.

വായ മൂടി പേശവും, ഓക്കെ കൺമണി എന്നീ ചിത്രങ്ങളിലൂടെ തമിഴിൽ എത്തിയ ദുർഖറിന് ഒ കെ കൺമണി ശരിക്കും ഭാഗ്യമാണ് സമ്മാനിച്ചത്. മണിര്തനം ചിത്രമായ ഓകെ കൺമണിയിൽ നായകനായ ദുൽഖറിന് അമിതാബ് ബച്ചൻ മുതൽ ഗൗതം വാസുദേവ മേനോൻ വരെയുള്ളവരുടെ പ്രശംസ പിടിച്ചുവാങ്ങാനായി. ഇതിന്റെ പേരിൽ പിതാവിനേക്കാൾ പേരുള്ള പുത്രനായി ദുൽഖർ മാറുമെന്നും പലരും അഭിപ്രായപ്പെട്ടു. ഇതിൽ രാംഗോപാൽ വർമ്മയുടെ അഭിപ്രായം വിവാദങ്ങൾക്കും വഴിവച്ചു.

ഏറ്റവും ഒുവിൽ പുറത്തിറങ്ങിയ ചാർലി ദുൽഖറിന്മേൽ ഏറെ പ്രതീക്ഷകളാണ് സമ്മാനിച്ചിരിക്കുന്നത്. ഇതോടെ വരും നാളുകളിൽ മലയാള സിനിമയുടെ ബാറ്റൺ ഏന്തുക ദുൽഖർ തന്നെയാകും എന്ന വിധത്തിലേക്ക് പ്രതീക്ഷകളും വളർന്നിട്ടുണ്ട്. ദുൽഖറിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങളിലും ഏറെ പ്രതീക്ഷയാണുള്ളത്. സായി പല്ലവിക്കൊപ്പമുള്ള കലിയാണ് ഇതിൽ പ്രധാനപ്പെട്ട ഒരു ചിത്രം. അ്ഞ്ജലി മേനോന്റെ രചനയിൽ പ്രതാപ് പോത്തൻ ചിത്രം സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ ആദ്യ സിനിമിലും നായൻ ദുൽഖറാണ്. ഇത് കൂടാതെ തമിഴിലേക്ക് വീണ്ടു് ഒരുകൈ നോക്കാനും ദുൽഖർ തയ്യാറെടുക്കുന്നു.

സിനിമയ്‌ക്കൊപ്പം ബിസിനസിലും ഒരേസമയം ശ്രദ്ധ പുലർത്തുന്നുണ്ട് ദുൽഖർ. ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകൾ അമാൽ സൂഫിയയാണ് ദുൽഖറിന്റെ ഭാര്യ.