തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അപ്രതീക്ഷിത അംഗീകാരമാണെന്നു ദുൽഖർ സൽമാൻ. തനിക്കു ലഭിച്ച പുരസ്‌കാരം കൂടെയുള്ളവർക്കു സമർപ്പിക്കുന്നു. യുവതാരങ്ങളെ ജൂറി ശരിക്കും പ്രോത്സാഹിപ്പിക്കുന്നുവെന്നും ദുൽഖർ പ്രതികരിച്ചു. വാപ്പച്ചിയുടെ(മമ്മുട്ടി) പേരിനൊപ്പം തന്റെ പേരും അന്തിമ പട്ടികയിലെത്തിയതുതന്നെ വലിയ കാര്യമാണ്. പുരസ്‌കാരത്തിനു അർഹതയുള്ളത് ആർക്കെന്നു പ്രേക്ഷകർക്കു വ്യക്തമായി അറിയാം. ചിലപ്പോൾ അവാർഡ് വളരെ നേരത്തെയായിരിക്കാം. എങ്കിലും ആത്മാർഥമായ പരിശ്രമം നടത്തിയാണ് ചാർലിയിൽ അഭിനയിച്ചതെന്നും ദുൽഖർ കൂട്ടിച്ചേർത്തു. ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ കൽപന ചേച്ചിയായിരിക്കും തന്റെ നേട്ടത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുക. കൽപ്പനയെപ്പോലുള്ള ആർട്ടിസ്റ്റുകൾ തന്റെ കൂടെയുണ്ടായിരുന്നില്ലെങ്കിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കില്ലായിരുന്നുവെന്നും ദുൽഖർ പറഞ്ഞു.