- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറന്നാൾ ദിനത്തിൽ യാചകന് സമ്മാനം നല്കുന്ന കുട്ടിയുടെ കഥ ഹ്രസ്വചിത്രമാക്കി അദ്വൈത്; ജയസൂര്യയുടെ പത്തുവയസുകാരൻ മകന്റെ വൈഭവം തിരിച്ചറഞ്ഞ ദുൽഖർ ചിത്രം ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തു; ഇത്രയും മനോഹരമായതൊന്ന് അടുത്തകാലത്തു കണ്ടിട്ടില്ലെന്നും താരത്തിന്റെ പ്രശംസ
കൊച്ചി: ജയസൂര്യയുടെ പത്തുവയസുള്ള മകൻ ആദ്വൈദ്(ആദി) സംവിധാനം ചെയ്ത ഹ്രസ്വചിത്രം തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ റിലീസ് ചെയ്ത് ദുൽഖർ സൽമാൻ. ജയസൂര്യയുടെ വീട്ടിൽ അതിഥിയായെത്തിയ തന്നെ ആദിയുടെ സംവിധാനമികവ് അദ്ഭുതപ്പെടുത്തിയെന്ന് ദുൽഖർ കുറിച്ചു. കൊച്ചി ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയായ അദ്വൈതിനെ പ്രസംശകൊണ്ടു മൂടിയിരിക്കുകയാണ് ദുൽഖർ. 'ഗുഡ് ഡേ' എന്നാണ് ആദി തന്റെ ഹ്രസ്വചിത്രത്തിനു പേരിട്ടിരിക്കുന്നത്. അടുത്തകാലത്തൊന്നും ഇത്രയും മനോഹരമായൊരു ഷോർട്ട്ഫിലിം കണ്ടിട്ടില്ലെന്നും പത്തുവയസുകാരന്റെ സൃഷ്ടി തന്നെ വൈകാരികമായി സ്വാധീനിച്ചുവെന്നും ദുൽഖർ പറയുന്നു. പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി മുന്നിൽപ്പെട്ട ഒരു യാചകന് സമ്മാനവുമായെത്തുന്ന കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അദ്വൈത് തന്നെയാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധാനത്തിനൊപ്പം എഡിറ്റിംഗും അദ്വൈതിന്റേതാണ്. ഛായാഗ്രഹണം പ്രയാഗ്. മിഹിർ മാധവ്, അർജുൻ മനോജ്, ജാഫർ, അനന്തു, സജി എന്നിവർ അഭിനയിച്ചിരിക്കുന്നു. 5.25 മിനിറ്റ് ദ
കൊച്ചി: ജയസൂര്യയുടെ പത്തുവയസുള്ള മകൻ ആദ്വൈദ്(ആദി) സംവിധാനം ചെയ്ത ഹ്രസ്വചിത്രം തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ റിലീസ് ചെയ്ത് ദുൽഖർ സൽമാൻ. ജയസൂര്യയുടെ വീട്ടിൽ അതിഥിയായെത്തിയ തന്നെ ആദിയുടെ സംവിധാനമികവ് അദ്ഭുതപ്പെടുത്തിയെന്ന് ദുൽഖർ കുറിച്ചു. കൊച്ചി ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയായ അദ്വൈതിനെ പ്രസംശകൊണ്ടു മൂടിയിരിക്കുകയാണ് ദുൽഖർ.
'ഗുഡ് ഡേ' എന്നാണ് ആദി തന്റെ ഹ്രസ്വചിത്രത്തിനു പേരിട്ടിരിക്കുന്നത്. അടുത്തകാലത്തൊന്നും ഇത്രയും മനോഹരമായൊരു ഷോർട്ട്ഫിലിം കണ്ടിട്ടില്ലെന്നും പത്തുവയസുകാരന്റെ സൃഷ്ടി തന്നെ വൈകാരികമായി സ്വാധീനിച്ചുവെന്നും ദുൽഖർ പറയുന്നു.
പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി മുന്നിൽപ്പെട്ട ഒരു യാചകന് സമ്മാനവുമായെത്തുന്ന കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അദ്വൈത് തന്നെയാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധാനത്തിനൊപ്പം എഡിറ്റിംഗും അദ്വൈതിന്റേതാണ്. ഛായാഗ്രഹണം പ്രയാഗ്. മിഹിർ മാധവ്, അർജുൻ മനോജ്, ജാഫർ, അനന്തു, സജി എന്നിവർ അഭിനയിച്ചിരിക്കുന്നു. 5.25 മിനിറ്റ് ദൈർഘ്യമുള്ളതാണ് വീഡിയോ.
താൻ ആദ്യമായി ഒരു ഹ്രസ്വചിത്രം എടുക്കുന്നത് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ആയിരുന്നുവെന്നും ദുൽഖർ പറയുന്നു. അതിന് അമേച്വർ നിലവാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആദിയുടെ ചിത്രം ഏറെ നിലവാരം പുലർത്തുന്നുവെന്നും വലിയ സന്ദേശം ഉൾക്കൊള്ളുന്നുവെന്നും ദുൽഖർ കൂട്ടിച്ചേർത്തു.