ഹാനടി എന്ന ഹിറ്റ് ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയിൽ ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ബോളിവുഡ് ചിത്രം
കർവാൻ ഓഗസ്റ്റ് 10 ന് പ്രദർശനത്തിനെത്തും. ദുൽഖർ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്ത്രതിന്റെ റീലീസ് തീയതി പങ്ക് വച്ചത്.

റോഡ് മൂവി ഗണത്തിൽ പെട്ട ചിത്രത്തിൽ ഇർഫാൻ ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിഥില പാർക്കറാണ് ചിത്രത്തിലെ നായിക.ഹുസൈൻ ദലാൽ, അക്ഷയ് ഖുറാന എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. നവാഗതനായ ആകർഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിർമ്മാണം.

മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ഇർഫാൻ ഖാൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. മിഥില പാൽക്കറാണ് ചിത്രത്തിലെ നായിക. മിഥിലയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. പെർമനന്റ് റൂംമേറ്റ്സ് ഉൾപ്പെടെയുള്ള വെബ് പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മിഥില. നവാഗതനായ ആകർഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് റോണി സ്‌ക്രൂവാല ആണ്. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു.