കൊച്ചി: തീയറ്ററിൽ ആളെ നിറക്കുന്ന ദുൽഖർ സൽമാന് ഫേസ്‌ബുക്കിലും ആരാധകരുടെ കട്ട സപ്പോർട്ട്. 50 ലക്ഷം ലൈക്ക് നേടിയാണ് മലയാളത്തിന്റെ സ്വന്തം യുവരാജാവ് ഫേസ്‌ബുക്കിലും കൂടുതൽ ആരാധകരുള്ള താരമായി മാറിയത്.

50 ലക്ഷം ലൈക്കുകൾ നേടിയാണ് ദുൽഖർ സൽമാൻ മുന്നിലുള്ളപ്പോൾ 46 ലക്ഷം ലൈക്കുകളുമായി നിവിൻ പോളിയാണ് തൊട്ടുപിന്നിൽ ഉള്ളത്.

ഇൻസ്റ്റഗ്രാമിലും ദുൽഖർ തന്നെ ഒന്നാം സ്ഥാനക്കാരൻ. 18 ലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിൽ ദുൽക്കറിനെ പിന്തുടരുന്നത്.ട്വിറ്ററിൽ 14 ലക്ഷം ഫോളോവേഴ്‌സാണ് ദുൽഖറിനുള്ളത്.