ലയാളത്തിന്റെ യുവനടൻ ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'കർവാൻ' ലൊക്കേഷൻ കേരളത്തിലും. ഇർഫാൻ ഖാനും ദുൽഖറും ഒന്നിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനാകുന്നത് തൃശ്ശൂരാണ്. തൃശ്ശൂർ ജില്ലയിലെ പുത്തൻചിറയിൽ ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചു.ഇർഫാന്റെയും ദുൽഖറിന്റെയും ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്.

പത്താൻ സ്റ്റൈൽ കുർത്തയാണ് ഇരുവരുടെയും വേഷം.ഊട്ടിയിലും കുറച്ചു ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നു. ഇരുവരും ഷൂട്ടിങ് കാണാനെത്തിയവരോട് സംവദിക്കുകയും ചെയ്തു. ഇനി കൊച്ചിയിലും ഷൂട്ട് ബാക്കിയുണ്ടെന്ന് പറയപ്പെടുന്നു

ബാംഗ്ലൂർ സ്വദേശിയായ ഒരു യുവാവിനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. കർവാൻ ഒരു റോഡ് മൂവി ആണ് സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ മുന്നേറുന്ന ഈ റോഡ് മൂവിയിലെ നായികാ മിഥില പലേക്കർ ആണ്. പ്രശസ്ത നിർമ്മാതാവ് റോണി സ്‌ക്രീവാല നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് കൃഷ് സീരീസ് ചിത്രങ്ങൾ രചിച്ച ആകർഷ് ഖുറാനയാണ്.