കൂളിങ് ഗ്ലാസുകളും ആഢംബര കാറുകളും മമ്മൂട്ടിക്ക് എന്നും ഒരു വീക്ക്‌നസാണ്. ഇക്കാര്യ മലയാള സിനിമയിൽ എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. മെബൈൽ ഫോണിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. ഏതൊരു പുതിയ മോഡൽ ഇറങ്ങിയാലും മമ്മുക്ക ആദ്യം അത് കരസ്ഥമാക്കും. ഇങ്ങനെ അച്ഛനുള്ള ചില വാശികൾ മകൻ ദുൽഖർ സൽമാനുമുണ്ട്. പിതാവിനെ പോലെ തന്നെ ദുൽഖറിന് ഇഷ്ടം ആഢംബര കാറുകളോടാണ്. ദുൽഖർ അടുത്തിടെ വാങ്ങിയ കാർ കണ്ട് സഹതാരങ്ങൾക്ക് പോലും താരത്തോട് അസൂയ ഉടലെടുത്തിട്ടുണ്ട്.

പുതുപുത്തൻ ബിഎംഡബ്ല്യൂ ഐ8 സ്വന്തമാക്കിയിരിക്കുകയാണ് ദുൽഖർ. ഒന്നര കോടി രൂപ മുടക്കിയാമ് ദുൽഖർ ഈ അടപൊളിക്കാർ സ്വന്തമാക്കിയത്. ദുബായിലെ ഷോറൂമിൽ കാറിനരികിൽ നിൽക്കുന്ന ചിത്രവും ദുൽഖർ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടു. കേരളത്തിൽ ഇതുവരെ ആരും ഈ കാർ സ്വന്തമാക്കിയിട്ടില്ല. ബിഎം ഡബ്ല്യൂന്റെ ഉന്നത സ്പോർട്സ് കാറ്റഗറിയിൽ വരുന്നതാണ് ബിഎംഡബ്ല്യൂ ഐ8. സ്റ്റാർട്ട് ചെയ്ത് വെറും 4.4 സെക്കന്റിൽ 100 കിലോമീറ്റർ സ്പീഡിൽ എത്താൻ കഴിയുന്ന ഈ കാറിന്റെ മാക്‌സിമം സ്പീഡ് റേഞ്ച് മണിക്കൂറിൽ 250 കിലോമീറ്റർ ആണ്. മോസ്റ്റ് ടെക്‌നിക്കലി അഡ്വാൻസ്ഡ് സൂപ്പർകാർ എന്നാണ് ബിഎംഡബ്ല്യൂ ഐ8 അറിയപ്പെടുന്നത്. കാർ കമ്പനിക്കാരുടെ ഇടയിൽ കിങ്ങ് കാർ എന്നാണ് ബിഎംഡബ്ല്യൂ ഐ8 അറിയപ്പെടുന്നത്.

കേരളത്തിലെ റോഡുകളിൽ ഈ കാർ ഇതുവരെ ഓടിയിട്ടില്ല. എന്നാൽ ഈ കാർ ദുൽഖർ കേരളത്തിൽ എത്തിക്കുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. ഇറക്കുമതി ചെയ്യുമ്പോൾ ലക്ഷങ്ങൾ കൂടി നികുതി ഇനത്തിൽ അടയ്‌ക്കേണ്ടി വരും. ദുൽഖറിന്റെ ആഢംബര കാറുകളുടെ കൂട്ടത്തിൽ ഒരു മിനി കൂപ്പറും ഇ46 ബിഎംഡബ്ല്യൂഎം3യുമുണ്ട്. ബൈക്കുകളോടുും ദുൽഖറിന് ഭ്രമമുണ്ട്. ബൈക്കുകളോടുള്ള ദുൽഖറിന്റെ ക്രേസ് കണ്ടാണ് ബാംഗ്ലൂർ ഡേയ്‌സിലെ അർജുൻ എന്ന കഥാപാത്രം താരത്തിന് നൽകിയതെന്ന് സംവിധായിക അഞ്ജലി മേനോൻ പറയുകയുമുണ്ടായിട്ടുണ്ട്.

നല്ലൊരു ബിസിനസുകാരൻ കൂടിയായ ദുൽഖർ കാറുകളുടെ വില്പനക്കായുള്ള ഒരു വെബ്‌സൈറ്റ് തുടങ്ങിക്കൊണ്ടാണ് ബിസിനസ്സ് രംഗത്തേക്ക് കടക്കുന്നത്. ഇപ്പോൾ ചെന്നൈ കേന്ദ്രമായുള്ള ഒരു വലിയ ദന്തൽ ബിസിനസ് ശൃംഖലയുടേയും ബാംഗ്ലൂർ ആസ്ഥാനമായ മദർഹുഡ് മറ്റേർണിറ്റി ഹോസ്പിറ്റൽ ശൃംഖലയുടേയും മേധാവിയാണ് ദുൽഖർ. അച്ഛനെ പോലെ തന്നെ സ്വന്തമായി ഡ്രൈവ് ചെയ്യുന്നതാണ് ദുൽഖറിന്റെ ഹോബിയും.