- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതൊരു പുതിയ കാറിനോടും കിടപിടിക്കുന്ന അവളുടെ ശബദം രോമാഞ്ചമുണ്ടാക്കുന്നു; ഇന്ന് ഷൂട്ടിങ് സ്ഥലങ്ങൾക്കും വീടിനുമിടയ്ക്കുള്ള യാത്രയിലെ സ്ഥിരം സാന്നിധ്യം; താൻ ഏറെ സ്നേഹിച്ച ഇഷ്ടവാഹനത്തെ സ്വന്തമാക്കിയ കഥ പറഞ്ഞ് ദുൽഖർ
മമ്മൂട്ടിയെ പോലെ തന്നെ മകൻ ദുൽഖർ സൽമാനും വാഹനങ്ങളോടുള്ള ഭ്രമം എല്ലാവർക്കും അറിയാവുന്നതാണ്. അച്ഛന്റെയും മകന്റെയും വാഹനനിരയിൽ ബൈക്കുകളടക്കം അത്യാഡംബര വാഹനങ്ങളുടെ നീണ്ട നിരതന്നെയുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറെ ആഗ്രഹിച്ച് ഒരു വാഹനം സ്വന്തമാക്കിയതിന്റെ ത്രില്ലില്ലാണ് ദുൽഖറിപ്പോൾ. ഇക്കാര്യം ഫേസ്‌ബുക്കിലൂടെ നടൻ പങ്ക് വയക്കുകയും ചെയ്തു. മോഹംതോന്നി വാങ്ങി, പുതുക്കിയെടുത്ത 1981 മോഡൽ ബെൻസിനെ സ്വന്തമാക്കിയ കഥയാണ് ദുൽഖർ ഫേസ്‌ബുക്ക് പേജിലൂടെ പങ്ക് വച്ചത്. റെസ്റ്റൊറേഷന് മുൻപും ശേഷവുമുള്ള TME 250 എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള 1981 മോഡൽ മെഴ്സിഡസ് ബെൻസിന്റെ ചിത്രമടക്കമാണ് ദുൽഖർ വിവരങ്ങൾ പങ്കുവച്ചത്. ദുൽഖറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ എന്റെ പഴയ W 123 ബെൻസിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിലിടണമെന്ന് നിങ്ങളിൽ പലരും ആവശ്യപ്പെട്ടിരുന്നു. പലരും തെറ്റായി എടുക്കാൻ ഇടയുള്ളതിനാലാണ് ഞാനതിന് മുതിരാത്തത്. പക്ഷേ വാഹനപ്രേമികളോട് ഇവിടെ ഒരു സന്തോഷം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. തെറ്റിദ്ധരിക്കില്ലല്ലോ.. W 123
മമ്മൂട്ടിയെ പോലെ തന്നെ മകൻ ദുൽഖർ സൽമാനും വാഹനങ്ങളോടുള്ള ഭ്രമം എല്ലാവർക്കും അറിയാവുന്നതാണ്. അച്ഛന്റെയും മകന്റെയും വാഹനനിരയിൽ ബൈക്കുകളടക്കം
അത്യാഡംബര വാഹനങ്ങളുടെ നീണ്ട നിരതന്നെയുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറെ ആഗ്രഹിച്ച് ഒരു വാഹനം സ്വന്തമാക്കിയതിന്റെ ത്രില്ലില്ലാണ് ദുൽഖറിപ്പോൾ. ഇക്കാര്യം ഫേസ്‌ബുക്കിലൂടെ നടൻ പങ്ക് വയക്കുകയും ചെയ്തു.
മോഹംതോന്നി വാങ്ങി, പുതുക്കിയെടുത്ത 1981 മോഡൽ ബെൻസിനെ സ്വന്തമാക്കിയ കഥയാണ് ദുൽഖർ ഫേസ്‌ബുക്ക് പേജിലൂടെ പങ്ക് വച്ചത്. റെസ്റ്റൊറേഷന് മുൻപും ശേഷവുമുള്ള TME 250 എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള 1981 മോഡൽ മെഴ്സിഡസ് ബെൻസിന്റെ ചിത്രമടക്കമാണ് ദുൽഖർ വിവരങ്ങൾ പങ്കുവച്ചത്.
ദുൽഖറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
എന്റെ പഴയ W 123 ബെൻസിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിലിടണമെന്ന് നിങ്ങളിൽ പലരും ആവശ്യപ്പെട്ടിരുന്നു. പലരും തെറ്റായി എടുക്കാൻ ഇടയുള്ളതിനാലാണ് ഞാനതിന് മുതിരാത്തത്. പക്ഷേ വാഹനപ്രേമികളോട് ഇവിടെ ഒരു സന്തോഷം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. തെറ്റിദ്ധരിക്കില്ലല്ലോ..
W 123 കാറുകളോട് ഓർമ്മവച്ച നാൾ മുതൽ എനിക്ക് പ്രണയമുണ്ട്. എന്റെ പ്രിയചിത്രങ്ങളിലൊന്നായ 'സാമ്രാജ്യ'മടക്കം അനേകം സിനിമകളിൽ ആ കാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാഹനങ്ങളോട് താൽപര്യമുള്ള ചെന്നൈയിലെ ഒരു കുടുംബത്തിൽ ഒരു 250 ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു. എൺപതുകളിൽ ആ വീട്ടിലെ മുത്തച്ഛൻ ഉപയോഗിച്ചതാണത്. അതിന്റെ രണ്ടാം ഉടമ അതിനെ മറന്നതുപോലെയായിരുന്നു. ഒരു പതിറ്റാണ്ടോളം വീടിന്റെ ഒരു വശത്ത് ഉപയോഗിക്കാതെ അത് പാർക്ക് ചെയ്തിരുന്നു. ഒരു മേൽക്കൂര പോലുമില്ലാതെ. ഞാൻ കണ്ടപ്പോൾ വളരെ മോശം അവസ്ഥയിലായിരുന്നു ആ വാഹനം. പക്ഷേ ഞങ്ങൾ അതിനെ പുതുക്കിയെടുത്തു.
TME 250 നമ്പരിലുള്ള 1981 മോഡൽ മെഴ്സിഡസ് ബെൻസ് 250 സ്ട്രെയ്റ്റ് പെട്രോൾ വാഹനം. ഞാൻ ആദ്യമായി റെസ്റ്റോർ ചെയ്തെടുത്ത വാഹനം. ലഭ്യമായ പാർട്സുകളെല്ലാം ഞാൻ മാറ്റിയെടുത്തു. ഇപ്പോൾ ഒരു സ്വപ്നം പോലെയാണ് അത് ഓടുന്നത്, ഏത് പുതിയ കാറിനെക്കാളും മൃദുവായി. ഫുൾ സ്പീഡിൽ പോവുമ്പോൾ ഒരു രോമാഞ്ചമാണ് തോന്നുന്നത്. ലൊക്കേഷനുകളിലേക്ക് ഇപ്പോൾ ഇതിലാണ് പോകുന്നത്. റോഡിൽ പഴയ പ്രതാപത്തോടെ ഈ വാഹനം പോവുന്നത് കാണുമ്പോൾ ചെറിയ കുട്ടികളുടെ മുഖങ്ങളിൽപ്പോലും സന്തോഷം കണ്ടിട്ടുണ്ട്..'