ലയാളത്തിന്റെ യംങ് സൂപ്പർ താരം ദുൽഖർ സൽമാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം അണിറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിൽ ക്രിക്കറ്റ് താരമായാണ് നടനെത്തുകയെന്നാണ് പുതിയ റിപ്പോർട്ട്. അതിനായി ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനമാണ് ദുൽഖർ നടത്തുന്നത്.

അനുജാ ചൗഹാന്റെ ദ സോയാ ഫാക്ടർ എന്ന നോവൽ അടിസ്ഥാനമാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ സോനം കപൂറാണ് ദുൽഖറിന്റെ നായികയാവുന്നത്. 1983 ൽ ഇന്ത്യ ലോകകപ്പ് നേടിയത് അന്ന് ജനിച്ച സോയാ സിങ് എന്ന് കുട്ടിയുടെ ഭാഗ്യം കൊണ്ടാണെന്നുള്ള വിശ്വാസം മുൻ നിർത്തിയുള്ളതാണ് അനുജയുടെ നോവൽ.

1983ൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ ജനിച്ച പെൺകുട്ടിയെ ടീം ഇന്ത്യ ഭാഗ്യ താരമാ.യി കാണുന്നതും എന്നാൽ ഇത്തരം വിശ്വാസങ്ങളെ ടീമിന്റെ ക്യാപ്റ്റൻ എതിർക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന പ്രശ്‌നങ്ങളുമൊക്കെയാണ് സോയാ ഫാക്ടറിന്റെ ഇതി വൃത്തം. സോയ എന്ന ടൈറ്റിൽ കഥാപാത്രമായാണ്..സോനം കപൂർ അഭിനയിക്കുന്നത്. അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസാണ് നിർമ്മാണം.

നിലവിൽ നവാഗതനായ ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താലിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കർവാ വരുന്ന ജൂൺ മാസം ഒന്നിനാണ് റിലീസ് ചെയ്യുക. ഇർഫാൻ ഖാൻ, മിഥില പാൽക്കർ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആകാശ് ഖുരാനയാണ്