- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിൽ രണ്ടാം അങ്കത്തിനൊരുങ്ങി ദുൽഖർ സൽമാൻ; ആദ്യ ചിത്രം റിലിസിനെത്തുന്നതിന് മുമ്പ് അനുരാഗ് കശ്യപിന്റെ പുതിയ ചിത്രത്തിൽ കരാറൊപ്പിട്ട് ഡി.ക്യു; മന്മർസിയാനിൽ വിക്കി കൗശാലിനും തപ്‌സി പന്നുവിനുമൊപ്പം പ്രധാന വേഷത്തിൽ ദുൽഖറെത്തും
മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ കന്നി ബോളിവുഡ് ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. അതിനിടെ അടുത്ത ബോളിവുഡ് ചിത്രം സൈൻ ചെയ്തിരിക്കുകയാണ് ദുൽഖർ. അനുരാഗ് കശ്യപിന്റെ ത്രികോണ പ്രണയകഥ പറയുന്ന മന്മർസിയാൻ എന്ന ചിത്രത്തിലൂടെയാണ് പ്രധാന കഥാപാത്രമായി ദുൽഖർ എത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ തപ്‌സി പന്നുവും വിക്കി കൗശലുമാണ് മറ്റു പ്രധാന താരങ്ങൾ. ഇവർ മൂവരും ചേരുന്ന ഒരു ട്രയാങ്കിൾ ലവ് സ്‌റ്റോറിയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയിൽ തുടങ്ങും. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഏറെനാളായി തപ്‌സിയുടെ നായകനുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഒടുവിൽ അന്വേഷണം ദുൽഖറിൽ എത്തി നിൽക്കുകയാണുണ്ടായത്. നേരത്തേ സമീർ ശർമയെയായിരുന്നു സംവിധായകനായി നിശ്ചയിച്ചിരുന്നത് എന്നാൽ പിന്നീടത് അനുരാഗ് കശ്യപിൽ എത്തുകയായിരുന്നു. ആയുഷ്മാൻ ഖുറാന, ഭൂമി പഡ്േനക്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആകാഷ് ഖുറാനയുടെ കർവാനിലൂടെയാണ് ദുൽഖർ തന്റെ ഹിന്ദി അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ഇർ
മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ കന്നി ബോളിവുഡ് ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. അതിനിടെ അടുത്ത ബോളിവുഡ് ചിത്രം സൈൻ ചെയ്തിരിക്കുകയാണ് ദുൽഖർ. അനുരാഗ് കശ്യപിന്റെ ത്രികോണ പ്രണയകഥ പറയുന്ന മന്മർസിയാൻ എന്ന ചിത്രത്തിലൂടെയാണ് പ്രധാന കഥാപാത്രമായി ദുൽഖർ എത്തുമെന്നാണ് റിപ്പോർട്ട്.
ചിത്രത്തിൽ തപ്‌സി പന്നുവും വിക്കി കൗശലുമാണ് മറ്റു പ്രധാന താരങ്ങൾ. ഇവർ മൂവരും ചേരുന്ന ഒരു ട്രയാങ്കിൾ ലവ് സ്‌റ്റോറിയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയിൽ തുടങ്ങും. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഏറെനാളായി തപ്‌സിയുടെ നായകനുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഒടുവിൽ അന്വേഷണം ദുൽഖറിൽ എത്തി നിൽക്കുകയാണുണ്ടായത്.
നേരത്തേ സമീർ ശർമയെയായിരുന്നു സംവിധായകനായി നിശ്ചയിച്ചിരുന്നത് എന്നാൽ പിന്നീടത് അനുരാഗ് കശ്യപിൽ എത്തുകയായിരുന്നു. ആയുഷ്മാൻ ഖുറാന, ഭൂമി പഡ്േനക്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആകാഷ് ഖുറാനയുടെ കർവാനിലൂടെയാണ് ദുൽഖർ തന്റെ ഹിന്ദി അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ഇർഫാൻ ഖാൻ, മിഥുല പൽക്കർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൂട്ടിങ്ങിനിടെയുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
മുക്കബ്ബാസാണ് അനുരാഗ് കശ്യപ് ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം. ഇതിന്റെ ഷൂട്ടിംഗിന് ശേഷമായിരിക്കും മന്മർസിയാൻ ആരംഭിക്കുക.