ദുൽഖർ സൽമാൻ നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. നടൻ ചിത്രത്തിൽ തൃശൂരൂകാരന്റെ റോളിലാണ് എത്തുക. തൃശൂരിലെ ഒരു പ്രധാന വ്യവസായിയുടെ മകനാണ് ദുൽഖറിന്റെ കഥാപാത്രം. മുകേഷാണ് അച്ഛന്റെ റോളിൽ.അമൽ നീരദ് ചിത്രത്തിൽ അജി മാത്യു എന്ന പാലാക്കാരനെ അവതരിപ്പിച്ച നടൻ ഈ സിനിമയിൽ തൃശൂർ ഭാഷ സംസാരിക്കും.

ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിന് ശേഷം ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. വിനോദ് ഇല്ലമ്പിള്ളിയാണ് ക്യാമറ ആണ് ഛായാഗ്രഹണം. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ നിർമ്മാണ നിർവ്വഹണം നടത്തിയിരുന്ന സേതു മണ്ണാർക്കാടാണ് സിനിമയുടെ നിർമ്മാതാവ്. ഇതാദ്യമായാണ് ദുൽഖർ സൽമാൻ സത്യൻ അന്തിക്കാടിന്റെ നായകനാകുന്നത്. നായിക അനുപമ പരേമശ്വരാനാണെന്നാണ് സൂചന.

ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിലും തമിഴ്‌നാട്ടിലും ആയിട്ടാണ് പ്ലാൻ ചെയ്തിരിക്കുന്നത്.