മെഗാതാരത്തിന്റെ പുത്രൻ എന്ന ലേബലിനപ്പുറം നല്ലൊരു അഭിനേതാവ് എന്ന നിലയിലേക്കു വളർന്ന താരമാണ് ദുൽഖർ സൽമാൻ. ആരാധകരുടെ എണ്ണത്തിൽ സൂപ്പർ താരങ്ങളെ കടത്തിവെട്ടുകയാണ് ഈ യുവനടൻ.

ഫേസ്‌ബുക്കിലാണ് മലയാളത്തിലെ സൂപ്പർ താരങ്ങളെ ദുൽഖർ കടത്തിവെട്ടിയത്. നേരത്തെ സ്വന്തം പിതാവും മെഗാ സ്റ്റാറുമായ മമ്മൂട്ടിയെ ഫേസ്‌ബുക്ക് ലൈക്കുകളുടെ എണ്ണത്തിൽ പിന്തള്ളിയ ദുൽഖർ ഇപ്പോൾ മോഹൻലാലിനെയും മറികടന്നു.

മലയാള സിനിമാ നടന്മാരിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ഉണ്ടായിരുന്നത് മോഹൻലാലിനാണ്. മുപ്പത് ലക്ഷത്തിലേറെ ലൈക്കാണ് ലാലിനുള്ളത്. ദുൽഖറിനും ഇപ്പോൾ ലൈക്കുകളുടെ എണ്ണം ഇതിലധികമായി. മെഗാ സ്റ്റാർ മമ്മൂട്ടിക്ക് 27 ലക്ഷം ലൈ്ക്കാണുള്ളത്.

72 ലക്ഷത്തിലേറെ ലൈക്കുള്ള നസ്‌റിയ നസീം ആണ് ഏറ്റവും കൂടുതൽ ഫേസ്‌ബുക്ക് ആരാധകരുള്ള മലയാള താരം. അമല പോളിന് 44 ലക്ഷം ലൈക്കുണ്ട്. മഞ്ജു വാര്യർക്ക് 26 ലക്ഷം ലൈക്കാണുള്ളത്. ഫഹദ് ഫാസിൽ (21.55 ലക്ഷം), പൃഥ്വിരാജ് (20.88 ലക്ഷം) , ആസിഫ് അലി- 17.28 ലക്ഷം, ജയറാം- 14.68 ലക്ഷം, കുഞ്ചാക്കോ ബോബൻ- 11.65 ലക്ഷം, സുരേഷ് ഗോപി- 8.95 ലക്ഷം, ജയസൂര്യ-7.15 ലക്ഷം, ഇന്ദ്രജിത്ത്- 6.69 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റു താരങ്ങളുടെ ഫേസ്‌ബുക്ക് ലൈക്കുകളുടെ എണ്ണം.