- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
2017-ൽ ദുൽഖർ സൽമാൻ സ്വന്തമാക്കിയ പോർഷ പാനമേറ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരമാണ്. ഒരു ട്രാഫിക് ലംഘനത്തിനാണ് ദുൽഖറിന്റെ പോർഷ പാനമേറ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുഹമ്മദ് ജസീൽ എന്ന് പേരുള്ള ഇൻസ്റ്റാഗ്രാം ഉപഭോക്താവാണ് TN.6.W.369 എന്ന നമ്പർ പ്ലെറ്റുള്ള യുവതാരത്തിന്റെ ചെന്നൈ രജിസ്‌ട്രേഷനുള്ള വാഹനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തരിക്കുന്നത്. സംസ്ഥാനത്തെ ഒരു ട്രാഫിക് ഐലൻഡിൽ എതിർ ദിശയിലേക്ക് കയറി പാർക്ക് ചെയ്ത നിലയിലാണ് ദുൽഖറിന്റെ പോർഷ വിഡിയോയിൽ.
TN . 6 W 369 എന്ന നമ്പരിലുള്ള ദുൽഖറിന്റെ നീല പോർഷെ പാനമേറ കാറാണ് ട്രാഫിക് നിയമം ലംഘിച്ച് എത്തിയത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രയിൽ ആലപ്പുഴ ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്താണ് ദുൽഖറിന്റെ വാഹനം ട്രാഫിക് നിയമം ലംഘിച്ച് എത്തിയത്. വൺവേ മാറി, തെറ്റായ ട്രാക്കിലൂടെ എത്തിയ കാർ ട്രാഫിക് ഐലൻഡിന് മുന്നിൽ പാർക്ക് ചെയ്ത നിലയിലാണ് വീഡിയോയിൽ കാണുന്നത്.
ട്രാഫിക് സിഗ്നൽ തെളിയുമ്പോൾ കാർ മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരു പൊലീസ് ഉദ്യോഗസ്ഥൻ അവിടേക്ക് എത്തുന്നതും, തെറ്റായ ദിശയിൽ കയറി വന്ന കാർ പിന്നിലേക്ക് എടുക്കാൻ നിർദ്ദേശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഉടൻ തന്നെ പോർഷെ കാർ അതിവേഗം റിവേഴ്സ് പോകുന്നുണ്ട്. ഒടുവിൽ ഡിവൈഡർ അവസാനിക്കുന്ന സ്ഥലത്തു നിന്ന് ശരിയായ ട്രാക്കിലേക്ക് കയറുകയും അതിവേഗം മുന്നോട്ടു ഓടിച്ചു പോകുകയും ചെയ്യുന്നുണ്ട്. വീഡിയോ ചിത്രീകരിച്ച യുവാക്കൾ കാറിന്റെ പിന്നാലെ വെച്ചുപിടിക്കുന്നുണ്ട്. ഒരു തവണ പോർഷെ കാറിനെ ഓവർടേക്ക് ചെയ്തെങ്കിലും, പിന്നീട് കാർ കുതിച്ചു പായുന്നതാണ് വീഡിയോയിലുള്ളത്.
അടുത്തിയെത്തിയ വീഡിയോ ഷൂട്ട് ചെയ്ത സ്കൂട്ടർ സംഘം കാറിനുള്ളിലിരിക്കുന്ന വ്യക്തിയെ നോക്കി 'കുഞ്ഞിക്ക' എന്ന് വിളിക്കുന്നതും ഡ്രൈവ് ചെയ്യുന്ന വ്യക്തി കൈ വീശുന്നതും വിഡിയോയിലുണ്ട്. എങ്കിലും അത് ദുൽഖർ സൽമാൻ തന്നെയോ എന്ന് വ്യക്തമല്ല.
മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റെയും പ്രശസ്തമായ 369 ഗാരേജ് യാഥാർത്ഥത്തിൽ ഒരു പ്രീമിയം വാഹന ഡീലർഷിപ്പിന് സമാനമാണ്. പോർഷ പാനമേറ, മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്, മെഴ്‌സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി, 997 പോർഷ 911 കരേര എസ്, ടൊയോട്ട സുപ്ര, E46 ബിഎംഡബ്ള്യു M3 എന്നിങ്ങനെ പോകുന്നു ദുൽഖറിന്റെ വാഹനശേഖരം.
മറുനാടന് മലയാളി ബ്യൂറോ