ബി ഇക്ക നമ്മളെ കുടുകുടെ ചിരിപ്പിച്ചിരുന്ന നിമിഷങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ല. നടനും മിമിക്രി താരവുമായ അബിയെ അനുസ്മരിച്ച് ദുൽഖർ സൽമാൻ. ബാപ്പയെ അനുകരിച്ചുള്ള അബി ഇക്കയുടെ മിമിക്രി പരിപാടികൾ കണ്ടാണ് താൻ വളർന്നതെന്നും അദ്ദേഹത്തിന്റെ മരണം അപ്രതീക്ഷിതമായിരുന്നുവെന്നും ദുൽഖർ ഓർമിച്ചു.

അദ്ദേഹത്തിന്റെ ടി.വി പരിപാടികളും വാപ്പച്ചിയുടെ ഒപ്പം ചെയ്ത സ്റ്റേജ് ഷോകളും കണ്ടാണ് ഞാൻ വളർന്നത്. അദ്ദേഹത്തിന്റെ പ്രതിഭയും ആകർഷകത്വവും കാലാതീതമാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ഷെയ്ൻ മലയാളത്തിലെ തന്നെ മികച്ച പ്രതിഭകളിൽ ഒരാളാണ്.

ഷെയ്നിനൊപ്പം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അബി ഇക്കയെ വളരെ കുറച്ച് പ്രാവിശ്യമേ കാണാൻ സാധിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ വിടവാങ്ങൽ അപ്രതീക്ഷിതമാണ്. അബി ഇക്കയുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു.