ഡബ്ലിൻ: മാലിന്യം നിക്ഷേപിക്കുമ്പോൾ അശ്രദ്ധ കാട്ടിയാൽ 300 യൂറോ വരെ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മാലിന്യം ശരിയായ രീതിയിൽ നിക്ഷേപിക്കാൻ വീടുടമകളേയും ബിസിനസ് സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പദ്ധതിയിൽ കൊണ്ടുവരുമെന്ന് ലോക്കൽ അഥോറിറ്റികൾ വ്യക്തമാക്കി. അനധികൃമായി മാലിന്യം വലിച്ചെറിയുന്നതായി കണ്ടെത്തിൽ 3000 യൂറോ വരെ പിഴ ശിക്ഷ നൽകുന്ന രീതിയിൽ നിയമം കൊണ്ടുവരുമെന്നാണ് ലോക്കൽ അഥോറിറ്റി അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതു കൂടാതെ റീസൈക്കിളിങ് പ്രോത്സാഹിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെ ബിന്ഡ ചാർജ് വർധിപ്പിക്കാനും ഉപേക്ഷിക്കുന്ന മാലിന്യത്തിന്റെ ഭാരത്തിനനുസരിച്ച് തുക ഈടാക്കാനും സർക്കാർ  ആലോചിക്കുന്നുണ്ട്. സിറ്റിയിലും കൗണ്ടി കൗൺസിലുകളിലും ഇതു നടപ്പാക്കുന്നതു സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം പാക്കേജിങ് വേസ്റ്റ് റീസൈക്കിളിങ് ഗ്രൂപ്പായ റീപ്പായ്ക്കുമായി ചർച്ചകൾ നടത്തി വരികയാണ്. നിലവിലുള്ള ബിൻ ചാർജിനെക്കാൾ പത്തു ശതമാനം ഉയർത്താനാണ് നിലവിലുള്ള തീരുമാനം.

എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ)യുടെ കണക്കനുസരിച്ച് ഓരോ വർഷവും 214,000 ടൺ വേസ്റ്റാണ് സംസ്‌ക്കരിക്കപ്പെടാൻ സാധിക്കാതെ വരുന്നത്. കൂടാതെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് സംബന്ധിച്ചുള്ള ഒട്ടേറെ പരാതികൾ അടുത്ത കാലത്തായി വർധിക്കുകയും ചെയ്യുന്നുണ്ട്.