- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു അപരൻ ഇതാ... അങ്ങു ദൂരെ കാനഡയിൽ താമസിക്കുന്ന 'ഉമ്മൻ ചാണ്ടി'യെ കാണാം; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും
ഉമ്മൻ ചാണ്ടിയെന്ന പേര് മറ്റാർക്കും കാണാനിടയില്ല. അതുകൊണ്ട് ആ പേരിൽ ഒരു അപരൻ ഉണ്ടാകാൻ സാധ്യതയില്ല. എന്നാലിതാ രൂപസാദൃശ്യത്തിൽ നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു അപരൻ. നമ്മുടെ നാട്ടിലൊന്നുമല്ല ഈ അപരനുള്ളത്. അങ്ങു ദൂരെ കാനഡയിലാണ്. ഒറ്റ നോട്ടത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരു ട്രാക്ക് സ്യൂട്ട് ധരിച്ചു നടന്നു പോകുകയാണെന്നു തോന്നും. നീണ്ട
ഉമ്മൻ ചാണ്ടിയെന്ന പേര് മറ്റാർക്കും കാണാനിടയില്ല. അതുകൊണ്ട് ആ പേരിൽ ഒരു അപരൻ ഉണ്ടാകാൻ സാധ്യതയില്ല. എന്നാലിതാ രൂപസാദൃശ്യത്തിൽ നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു അപരൻ. നമ്മുടെ നാട്ടിലൊന്നുമല്ല ഈ അപരനുള്ളത്. അങ്ങു ദൂരെ കാനഡയിലാണ്.
ഒറ്റ നോട്ടത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരു ട്രാക്ക് സ്യൂട്ട് ധരിച്ചു നടന്നു പോകുകയാണെന്നു തോന്നും. നീണ്ട മൂക്കും നോട്ടവും നരച്ച തലമുടിയുമൊക്കെ അതുപോലെ തന്നെ. വെള്ളമുണ്ടും ഷർട്ടുമല്ല വേഷം എന്നതിൽ മാത്രമേ ഒറിജിനലിൽ നിന്നു വ്യത്യാസമുള്ളൂ.
ആരാണ് ഈ വ്യക്തിയെന്നു പിടിയില്ല. പക്ഷേ, മലയാള മനോരമയുടെ മുൻ റിപ്പോർട്ടർ വിനോദ് ജോൺ എടുത്ത അപരന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ വൈറലായി പടരുകയാണ്.
കാനഡിയലെ ഒന്റേരിയോ പ്രവിശ്യയിലെ ലണ്ടൻ നഗരത്തിൽനിന്നാണ് വിനോദ് ചിത്രം എടുത്തത്. വ്യാഴാഴ്ച പ്രാദേശിക സമയം പതിനൊന്നുമണിയോടെയാണ് വിനോദ് ഈ ചിത്രമെടുത്തത്. കാറിൽ സഞ്ചരിക്കവെ ഒറ്റനോട്ടത്തിൽ തന്നെ ഉമ്മൻ ചാണ്ടിയുമായി രൂപസാദൃശ്യം തോന്നുകയായിരുന്നു. തുടർന്ന് കാറിൽ തിരികെപ്പോയി നടന്നുപോകുന്ന അപരന്റെ ചിത്രം പകർത്തുകയായിരുന്നു.
സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണിച്ചപ്പോൾ ഉമ്മൻ ചാണ്ടിയെപ്പോലെ തന്നെ എന്നു പറഞ്ഞതിനെത്തുടർന്ന് വിനോദ് ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്യുകയായിരുന്നു. ഒരു വിഷയം കിട്ടിയ സോഷ്യൽ മീഡിയ ചിത്രങ്ങൾ ഏറ്റെടുക്കുകയും ചെയ്തതോടെ ഇത് വൈറലായി പടരുകയും ചെയ്തു.
Does this person resemble anybody familiar?If then, it's a mere coincidence...An unexpected click from London, Ontario...
Posted by Vinod John on Thursday, 21 May 2015