- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദുർഗ ചേച്ചി, ഒന്നുപോടി വല്ല പണിക്കും പോടി' എന്നു പരിഹാസം; തന്റെ വീട്ടിലാരെങ്കിലും കൊണ്ടുവെച്ചിട്ടുണ്ടോ അവിടെ പണി? എന്നു പറഞ്ഞു ഉശിരൻ മറുപടിയുമായി നടി ദുർഗ കൃഷ്ണ
തിരുവനന്തപുരം: സെലബ്രിറ്റികളെ സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ, ചിലരോട് ചൊറിയാൻ ചെന്നാൽ എട്ടിന്റെ പണി തന്നെ കിട്ടും. അത്തരമൊരു പണി കിട്ടിയ ക്ഷീണത്തിലാണ് സൈബർ ഇടത്തിലെ ഒരു യുവാവ്. സമൂഹമാധ്യമത്തിലൂടെ പരിഹസിക്കാനെത്തിയ യുവാവിന് ഉശിരൻ മറുപടിയുമായാണ് നടി ദുർഗ കൃഷ്ണ എത്തിയത്.
താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയ്ക്കാണ് യുവാവ് മോശം കമന്റ് കുറിച്ചത്. 'ദുർഗചേച്ചി, ഒന്നുപോടി വല്ല പണിക്കും പോടി', എന്നായിരുന്നു ജബിർ എന്ന അക്കൗണ്ടിൽ നിന്നുള്ള കമന്റ്. കമന്റിന്റെ സ്ക്രീൻഷോട്ട് ഉൾപ്പടെ പങ്കുവച്ചായിരുന്നു നടിയുടെ മറുപടി.
തന്റെ വീട്ടിലാരെങ്കിലും കൊണ്ടെവച്ചിട്ടുണ്ടോ അവിടെ പണി, എന്നായിരുന്നു വിഡിയോ സന്ദേശത്തിലൂടെ നടിയുടെ മറുപടി. ഈ വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി നടി പങ്കുവയ്ക്കുകയും ചെയ്തു.
വിമാനം, പ്രേതം 2, ലവ്, ആക്ഷൻ ഡ്രാമ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുർഗ.
മറുനാടന് ഡെസ്ക്