ഞ്ഞ് വീശിയ കാറ്റിനെ തുടർന്ന് രാജ്യത്തെ വിമാനത്താവള സർവ്വീസുകൾ താളം തെറ്റി. മെൽബൺ, സിഡ്‌നി വിമാനത്താവളത്തിലെ സർവ്വീസുകളാണ് ശക്തമായ കാറ്റിനെ തുടർന്ന് കാലതാമസം നേരിടുന്നത്.

രണ്ട് വിമാനത്താവളങ്ങളിലും നിന്നും പുറപ്പെടേണ്ട സർവ്വീസുകളും ലാന്റ് ചെയ്യേണ്ട സര്വ്വീസുകളും കൃത്യസമയത്ത് എത്താനും പുറപ്പെടാനും ആവാതെ തടസ്സം നേരിട്ടു. അതുകൊണ്ട് തന്നെ എയർലൈൻ കമ്പനികൾ യാത്രക്കാരോട് യാത്രക്കൊരുങ്ങും മുമ്പ് തങ്ങളുടെ വെബ്‌സൈറ്റുകളിൽ നിന്നും ഫൈളറ്റ് സമയം ഉറപ്പാക്കി മാത്രം യാത്രക്കൊരുങ്ങണമെന്ന് മുന്നറിയിപ്പ് നല്കുന്നു.

ഇന്നലെ മുതലാണ് രാജ്യത്ത് ശക്തമായ കാറ്റ് വീശി തുടങ്ങിയത്. എയർപോർട്ട് റൺവേയിൽ 62 കി.മി സ്പീഡിൽ കാറ്റ് വീശിയതോടെയാണ് വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ കഴിയാതെ വന്നത്. ഇതോടെ യാത്രക്കായി വിമാനത്താവളത്തിൽ എത്തിയവർ യാത്രാ തടസ്സം നേരിട്ട് ദുരിതത്തിലായി.