- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് വീശും; കാഴ്ച മങ്ങാനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
മസ്‌ക്കറ്റ്: രാജ്യത്തിന്റെ പല ഭാഗങ്ങൡലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. ശക്തമായ തോതിൽ പൊടിക്കാറ്റ് വീശുമ്പോൾ കാഴ്ചയ്ക്ക് മങ്ങലുണ്ടാകാൻ സാധ്യതയുണ്ട്. വാഹനവുമായി പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് ഡയറക്ടർ ജനറൽ ഓഫ് മെറ്റീരിയോളജി പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ശക്തമായ കാറ്റ് വീശുമെന്നതിനാൽ കടൽ ക്ഷോഭത്തിനുള്ള സാധ്യതയും ഏറെയാണ്. മൂന്നു മീറ്ററോളം ഉയരത്തിൽ തിരമാലകൾ പൊങ്ങനാണ് സാധ്യത. കടലിൽ പോകുന്നവർക്ക് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈയാഴ്ചാവസാനം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു.
മസ്‌ക്കറ്റ്: രാജ്യത്തിന്റെ പല ഭാഗങ്ങൡലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. ശക്തമായ തോതിൽ പൊടിക്കാറ്റ് വീശുമ്പോൾ കാഴ്ചയ്ക്ക് മങ്ങലുണ്ടാകാൻ സാധ്യതയുണ്ട്. വാഹനവുമായി പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് ഡയറക്ടർ ജനറൽ ഓഫ് മെറ്റീരിയോളജി പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
ശക്തമായ കാറ്റ് വീശുമെന്നതിനാൽ കടൽ ക്ഷോഭത്തിനുള്ള സാധ്യതയും ഏറെയാണ്. മൂന്നു മീറ്ററോളം ഉയരത്തിൽ തിരമാലകൾ പൊങ്ങനാണ് സാധ്യത. കടലിൽ പോകുന്നവർക്ക് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈയാഴ്ചാവസാനം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു.
Next Story