ഴിഞ്ഞാഴ്‌ച്ച ഉണ്ടായ പൊടിക്കാറ്റിനെ തുടർന്നുണ്ടായ ബുദ്ധിമുട്ട് മാറുന്നതിന് മുമ്പേ നാളെ മുതൽ വീണ്ടും പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നാളെ മുതൽ കാലാവസ്ഥ വീണ്ടും മാറുമെന്നും ശനിയാഴ്ച വരെ കാറ്റ് ശക്തമാകുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

താപനില രണ്ടു മുതൽ നാലു ഡിഗ്രി വരെയേ താഴുകയുള്ളൂ എങ്കിലും പൊടിക്കാറ്റ് ശക്തമാകാനാണു സാധ്യത. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറായി രൂപം കൊള്ളുന്ന അതിമർദം ഖത്തറിലേക്കു നീങ്ങുന്ന താണു കാലാവസ്ഥാ മാറ്റത്തിനു കാരണമാകുക.

വടക്കു പടിഞ്ഞാറൻ കാറ്റ് തുറസ്സായ സ്ഥലത്തും ഹൈവേകളിലും പൊടിക്കാറ്റായി രൂപം മാറാം. ദൂരെക്കാഴ്ച കുറയാൻ ഇതിടയാക്കും. ഈ ദിവസങ്ങളിൽ ദോഹയിലെ കൂടിയ താപനില 23 മുതൽ 25 ഡിഗ്രി വരെയും രാത്രിയിലെ കുറഞ്ഞ താപനില 14 മുതൽ 17 ഡിഗ്രി വരെയുമാണ്് പ്രവചിച്ചിട്ടുള്ളത്.