- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളണ്ടിൽ പർദ്ദയ്ക്ക് ഭാഗിക നിരോധനം; വിദ്യാലയങ്ങളിലും, ആശുപത്രികളിലും, പൊതു ഗതാഗത സംവിധാനങ്ങളിലും പർദ്ദ ധരിച്ചാൽ പിഴ ഉറപ്പ്
ആംസ്റ്റർഡാം: പാശ്ചാത്യ രാജ്യങ്ങളിൽ ഓരോന്നായി പർദ്ദയ്ക്ക് ഏർപ്പെടുത്തി വരുന്ന നിരോധനം ഇനി ഹോളണ്ടിലും. ഹോളണ്ടിൽ എന്നാൽ ഭാഗികമായാണ് നിരോധനം ഏർപ്പെടുത്തി യിരിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതു സ്ഥലത്ത് പർദ്ദ നിരോധിക്കാൻ ഹോളണ്ട് (നെതർലൻഡ്‌സ്) മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ പർദ്ദ എന്ന വസ്ത്രത്തെ പൂർണമായി നിരോധിക്കാൻ മന്ത്രിസഭ ഉദ്ദേശി
ആംസ്റ്റർഡാം: പാശ്ചാത്യ രാജ്യങ്ങളിൽ ഓരോന്നായി പർദ്ദയ്ക്ക് ഏർപ്പെടുത്തി വരുന്ന നിരോധനം ഇനി ഹോളണ്ടിലും. ഹോളണ്ടിൽ എന്നാൽ ഭാഗികമായാണ് നിരോധനം ഏർപ്പെടുത്തി യിരിക്കുന്നത്. ഇതിന്റെ ഭാഗമായി പൊതു സ്ഥലത്ത് പർദ്ദ നിരോധിക്കാൻ ഹോളണ്ട് (നെതർലൻഡ്‌സ്) മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ പർദ്ദ എന്ന വസ്ത്രത്തെ പൂർണമായി നിരോധിക്കാൻ മന്ത്രിസഭ ഉദ്ദേശിക്കുന്നില്ല.
വിദ്യാലയങ്ങൾ, ആശുപത്രികൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നീ പൊതു സ്ഥലങ്ങളിൽ പൂർണമായും മുഖം മറച്ചുകൊണ്ടുള്ള പർദ്ദകൾ ധരിക്കുന്നതിനെയാണ് വിലക്കുന്നത്. സർക്കാർ വക കെട്ടിടങ്ങളിലും പർദ്ദ നിരോധനം ഉണ്ടാകും.
നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയാണ് ഇക്കാര്യം അറിയിച്ചത്. മെയ് 22 ാം തീയതി മന്ത്രിസഭ എടുത്ത തീരുമാനമാണിത്. മതപരമായ എന്തെങ്കിലും വിരോധത്തിന്റെ ഭാഗമായിട്ടല്ല ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. പർദ്ദ ധരിച്ച് ഒരിടത്തും പുറത്ത് പോകാൻ പറ്റില്ലെന്ന് ഹോളണ്ടിൽ താസിക്കുന്ന മുസ്ലിം സ്ത്രീകൾ ഭയക്കേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
റോഡിൽ ബുർഖ ധരിച്ച് നടക്കുന്നതിന് ഒരു നിരോധനവും ഇല്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ആളുകളുടെ മുഖം വ്യക്തമായി കാണേണ്ടത് അവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ തീരുമാനം നിയമവിദഗ്ധ സമിതിക്ക് കൈമാറി. നിയമം നടപ്പാക്കി തുടങ്ങിയാൽ ഇത് ലംഘിക്കുന്നവർക്ക് 405 യൂറോ ആണ് പിഴ ശിക്ഷ. ഏതാണ്ട് 28,000 ഇന്ത്യൻ രൂപ.