- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡീഷയിലെ മിന്നൽപ്പിണറിന് ഒളിമ്പിക് യോഗ്യത; ഇന്ത്യക്കു വേണ്ടി വനിതകളുടെ 100 മീറ്ററിൽ ദ്യുതി ചന്ദ് മത്സരിക്കും; പി ടി ഉഷയ്ക്കുശേഷം ഒളിമ്പിക്സ് 100 മീറ്ററിനെത്തുന്ന ആദ്യ ഇന്ത്യൻ താരമായി ദ്യുതി
അസ്താന: ഒഡീഷയിൽ നിന്നുള്ള കായികതാരം ദ്യുതി ചന്ദിന് ഒളിമ്പിക് യോഗ്യത. ഇന്ത്യക്കു വേണ്ടി വനിതകളുടെ നൂറു മീറ്ററിൽ ദ്യുതി മത്സരിക്കും. പി ടി ഉഷയ്ക്കുശേഷം നൂറു മീറ്ററിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയും ദ്യുതി സ്വന്തമാക്കി. 1980ൽ മോസ്‌കോ ഒളിമ്പിക്‌സിലാണു പി ടി ഉഷ നൂറു മീറ്ററിൽ മത്സരിച്ചത്. നൂറു മീറ്ററിൽ മത്സരിക്കാൻ യോഗ്യത ഏർപ്പെടുത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ കടമ്പ കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കസാഖിസ്ഥാനിൽ നടന്ന മത്സരത്തിൽ 11.30 സെക്കൻഡിൽ ഫിനിഷ് ചെയ്താണു ദ്യുതി ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയത്. 11.32 സെക്കൻഡായിരുന്നു ഒളിമ്പിക് യോഗ്യത സ്വന്തമാക്കാനുള്ള സമയപരിധി. നേരത്തെ ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക് മീറ്റിൽ ദ്യുതിക്ക് ഒളിമ്പിക് അവസരം നഷ്ടമായത് ഒരു സെക്കൻഡിന്റെ നൂറിലൊന്നിന്റെ വ്യത്യാസത്തിനാണ്. വനിതകളുടെ 100 മീറ്ററിൽ പുതിയ ദേശീയ റെക്കോഡ് കുറിച്ചെങ്കിലും 11.33 സെക്കൻഡിലാണ് അന്ന് ദ്യുതി ഫിനിഷ് ചെയ്തത്. 100ലൊരംശത്തിന് പി.ടി. ഉഷക്ക് നഷ്ടമായ ഒളിമ്പിക് വെങ്കലമെഡലിനെ
അസ്താന: ഒഡീഷയിൽ നിന്നുള്ള കായികതാരം ദ്യുതി ചന്ദിന് ഒളിമ്പിക് യോഗ്യത. ഇന്ത്യക്കു വേണ്ടി വനിതകളുടെ നൂറു മീറ്ററിൽ ദ്യുതി മത്സരിക്കും.
പി ടി ഉഷയ്ക്കുശേഷം നൂറു മീറ്ററിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയും ദ്യുതി സ്വന്തമാക്കി. 1980ൽ മോസ്‌കോ ഒളിമ്പിക്‌സിലാണു പി ടി ഉഷ നൂറു മീറ്ററിൽ മത്സരിച്ചത്.
നൂറു മീറ്ററിൽ മത്സരിക്കാൻ യോഗ്യത ഏർപ്പെടുത്തിയശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ കടമ്പ കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കസാഖിസ്ഥാനിൽ നടന്ന മത്സരത്തിൽ 11.30 സെക്കൻഡിൽ ഫിനിഷ് ചെയ്താണു ദ്യുതി ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയത്. 11.32 സെക്കൻഡായിരുന്നു ഒളിമ്പിക് യോഗ്യത സ്വന്തമാക്കാനുള്ള സമയപരിധി. നേരത്തെ ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക് മീറ്റിൽ ദ്യുതിക്ക് ഒളിമ്പിക് അവസരം നഷ്ടമായത് ഒരു സെക്കൻഡിന്റെ നൂറിലൊന്നിന്റെ വ്യത്യാസത്തിനാണ്.
വനിതകളുടെ 100 മീറ്ററിൽ പുതിയ ദേശീയ റെക്കോഡ് കുറിച്ചെങ്കിലും 11.33 സെക്കൻഡിലാണ് അന്ന് ദ്യുതി ഫിനിഷ് ചെയ്തത്. 100ലൊരംശത്തിന് പി.ടി. ഉഷക്ക് നഷ്ടമായ ഒളിമ്പിക് വെങ്കലമെഡലിനെ അനുസ്മരിപ്പിക്കുന്ന അനുഭവമായി അന്നു ദ്യുതിയുടേത്. എന്നാൽ കസാഖിസ്ഥാനിലെ നേട്ടത്തോടെ വിഷമങ്ങളെല്ലാം കഴുകിക്കളഞ്ഞിരിക്കുകയാണ് ഈ മിന്നൽപ്പിണർ.