- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
റമദാൻ മാസത്തിൽ ജോലി സമയം ആറുമണിക്കൂറായി നിജപ്പെടുത്തി; കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധിച്ചാൽ മന്ത്രാലയത്തെ അറിയിക്കണമെന്നും നിർദ്ദേശം
ദോഹ: റമദാൻ മാസത്തിൽ ജോലി സമയം ആറു മണിക്കൂറായി നിജപ്പെടുത്തിക്കൊണ്ട് ഖത്തർ ലേബർ മന്ത്രാലയം ഉത്തരവിറക്കി. പുണ്യമാസത്തിൽ ജോലി സമയം കുറച്ചുകൊടുക്കാൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകിയ മന്ത്രാലയം നിയമലംഘനം നടത്തിയാൽ വൻ പിഴ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി. പൊതുമേഖലാ സ്ഥാപനങ്ങളിൽ ആറുമണിക്കൂറായി ജോലി സമയം കുറച്ചുവെങ്കിലും ചില സ്വകാര്യകമ്പനികൾ ഈ നിർദ്ദേശം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നതായി നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്വകാര്യ സ്ഥാപനങ്ങൾ നിയമം പാലിക്കുന്നു എന്നുറപ്പാക്കാൻ റമദാൻ മാസം തീരും വരെ ലേബർ ഇൻസ്‌പെക്ടർമാർ തൊഴിലിടങ്ങളിൽ കർശന പരിശോധന നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഏതെങ്കിലും കമ്പനികളോ സ്വകാര്യസ്ഥാപനങ്ങളോ റമസാൻ മാസത്തിൽ ആറു മണിക്കൂറിലധികം ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ അക്കാര്യം തൊഴിലാളികൾ ഇ-മെയിലിലോ ഫോണിലോ മന്ത്രാലയത്തെ അറിയിക്കണമെന്നും വിവരം കൈമാറുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ദോഹ: റമദാൻ മാസത്തിൽ ജോലി സമയം ആറു മണിക്കൂറായി നിജപ്പെടുത്തിക്കൊണ്ട് ഖത്തർ ലേബർ മന്ത്രാലയം ഉത്തരവിറക്കി. പുണ്യമാസത്തിൽ ജോലി സമയം കുറച്ചുകൊടുക്കാൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകിയ മന്ത്രാലയം നിയമലംഘനം നടത്തിയാൽ വൻ പിഴ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി.
പൊതുമേഖലാ സ്ഥാപനങ്ങളിൽ ആറുമണിക്കൂറായി ജോലി സമയം കുറച്ചുവെങ്കിലും ചില സ്വകാര്യകമ്പനികൾ ഈ നിർദ്ദേശം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നതായി നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്വകാര്യ സ്ഥാപനങ്ങൾ നിയമം പാലിക്കുന്നു എന്നുറപ്പാക്കാൻ റമദാൻ മാസം തീരും വരെ ലേബർ ഇൻസ്‌പെക്ടർമാർ തൊഴിലിടങ്ങളിൽ കർശന പരിശോധന നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏതെങ്കിലും കമ്പനികളോ സ്വകാര്യസ്ഥാപനങ്ങളോ റമസാൻ മാസത്തിൽ ആറു മണിക്കൂറിലധികം ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ അക്കാര്യം തൊഴിലാളികൾ ഇ-മെയിലിലോ ഫോണിലോ മന്ത്രാലയത്തെ അറിയിക്കണമെന്നും വിവരം കൈമാറുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.