കോൺഗ്രസ്സ് നേതാക്കളുടെ മൗനവും ചില കോൺഗ്രസ്സ് നേതാക്കളുടെ പ്രതികരണവും കാണുമ്പോൾ ഭയം തോന്നുന്നു. ശ്രീ വി എം സുധീരനെ ഒര് സമുദായത്തിന്റെ കച്ചവടക്കാരനായ നേതാവ് 'എരപ്പാളി' എന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ മൗനം പാലിക്കുവാൻ കാണിച്ച ജാഗ്രതയും, ഒര് പാർട്ടി എം എൽ എ യുടെ ഓഫീസ് രണ്ടു പ്രാവശ്യം ആക്രമിച്ചപ്പോൾ പാലിച്ച മൗനം നമ്മൾ ഓരോ കോൺഗ്രസ് പ്രവർത്തകരും ശ്രദ്ധിക്കണം!

നമ്മുടെ പാർട്ടിയുടെ സ്ഥിതി എന്താണെന്ന് ഇവരറിയുന്നുണ്ടോ ആവോ? നമ്മുടെ നേതാക്കൾ ഉണ്ടയും വിഴുങ്ങി ആസനത്തിൽ വാലും ചുരുട്ടി ഇരുന്നോ നിങ്ങളുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കൊണ്ട് എക്കാലവും നിലനിൽക്കാം എന്ന് ധരിക്കേണ്ട. കാലം നിങ്ങൾക്ക് മാപ്പ് നൽകില്ല. ദേശീയ നേതാക്കളെ ആക്ഷേപിച്ചത് ഒക്കെ അവിടെ നിൽക്കട്ടെ ശ്രീ കെ കരുണാകരന്റെ മക്കളെ, ശ്രീ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിച്ചതൊക്കെ മറന്നോ? അച്യുതാനന്ദന്റെ ഗൺമോൻ വിളിയൊക്കെ നിങ്ങൾ മറന്നോ ? പക്ഷെ നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല അക്കാലത്തും മൗനം ഇപ്പോഴും മൗനം.

നിങ്ങൾക്ക് ശേഷം പ്രളയം എന്നാണോ ധരിച്ചിരിക്കുന്നത്? ചിലരാണെങ്കിൽ വേദനകൊണ്ട് പുളയുകയാ... ബൽറാമിനെ രാഷ്ട്രീയ മാന്യത പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാ ബൽറാമിനെ പഠിപ്പിക്കുന്ന സാറന്മാർ കോടിയേരിക്കും, എം എം മണിക്കും കൂടി ക്ലാസ് എടുത്തുകൊടുത്തേക്കണേ ഇതൊരപേക്ഷയാ. ഇവരുടെ മസ്തിഷ്‌കത്തിൽ അതിന് വേണ്ടിയുള്ള അറിവുണ്ടാകുമോ ആവോ? കോൺഗ്രസ്സ് നേതാക്കളുടെ മൗനവും ചില കോൺഗ്രസ്സ് നേതാക്കളുടെ പ്രതികരണവും കാണുമ്പോൾ ഭയം തോന്നുന്നു. ശ്രീ വി എം സുധീരനെ ഒര് സമുദായത്തിന്റെ കച്ചവടക്കാരനായ നേതാവ് 'എരപ്പാളി' എന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ മൗനം പാലിക്കുവാൻ കാണിച്ച ജാഗ്രതയും, ഒര് പാർട്ടി എം എൽ എ യുടെ ഓഫീസ് രണ്ടു പ്രാവശ്യം ആക്രമിച്ചപ്പോൾ പാലിച്ച മൗനം നമ്മൾ ഓരോ കോൺഗ്രസ് പ്രവർത്തകരും ശ്രദ്ധിക്കണം!

നമ്മുടെ പാർട്ടിയുടെ സ്ഥിതി എന്താണെന്ന് ഇവരറിയുന്നുണ്ടോ ആവോ? നമ്മുടെ നേതാക്കൾ ഉണ്ടയും വിഴുങ്ങി ആസനത്തിൽ വാലും ചുരുട്ടി ഇരുന്നോ നിങ്ങളുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കൊണ്ട് എക്കാലവും നിലനിൽക്കാം എന്ന് ധരിക്കേണ്ട. കാലം നിങ്ങൾക്ക് മാപ്പ് നൽകില്ല. ദേശീയ നേതാക്കളെ ആക്ഷേപിച്ചത് ഒക്കെ അവിടെ നിൽക്കട്ടെ ശ്രീ കെ കരുണാകരന്റെ മക്കളെ, ശ്രീ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിച്ചതൊക്കെ മറന്നോ? അച്യുതാനന്ദന്റെ ഗൺമോൻ വിളിയൊക്കെ നിങ്ങൾ മറന്നോ ? പക്ഷെ നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല അക്കാലത്തും മൗനം ഇപ്പോഴും മൗനം.

നിങ്ങൾക്ക് ശേഷം പ്രളയം എന്നാണോ ധരിച്ചിരിക്കുന്നത്? ചിലരാണെങ്കിൽ വേദനകൊണ്ട് പുളയുകയാ... ബൽറാമിനെ രാഷ്ട്രീയ മാന്യത പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാ ബൽറാമിനെ പഠിപ്പിക്കുന്ന സാറന്മാർ കോടിയേരിക്കും, എം എം മണിക്കും കൂടി ക്ലാസ് എടുത്തുകൊടുത്തേക്കണേ ഇതൊരപേക്ഷയാ. ഇവരുടെ മസ്തിഷ്‌കത്തിൽ അതിന് വേണ്ടിയുള്ള അറിവുണ്ടാകുമോ ആവോ? ലോകാരാധ്യനായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ പ്രിയ മാതാവ് സ്വരൂപ് റാണിയെ മുതൽ കോൺഗ്രസ് പ്രസിഡന്റ് പ്രിയപ്പെട്ട രാഹുൽ ഗാന്ധിയുടെ മാതാവ് കോൺഗ്രസ് മുൻ പ്രസിഡന്റ് ശ്രീമതി സോണിയാ ഗാന്ധി വരെയുള്ള ബഹുമാന്യ വ്യക്തിത്വങ്ങളെ ആക്ഷേപിച്ച കോടിയേരിയെ കൊണ്ട് മാപ്പ് പറയിപ്പിക്കാൻ എത്ര കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വന്നു എന്ന് പരിശോധിക്കപ്പെടണം. അക്കാലത്ത് വായടച്ചിരുന്നവർ കോൺഗ്രസിന്റെ ശൈലിയും പറഞ്ഞ് ഇപ്പോൾ ഇറങ്ങിയാൽ അത് ദഹിക്കാൻ അൽപ്പം പ്രയാസം ഉണ്ട്.

(കോൺഗ്രസിന്റെ യുവ നേതാവാണ് ലേഖകൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു)