- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വടക്കൻ സെൽഫിയിലെ ഉമേഷിന്റേത് പോലെയായിരുന്നു എന്റെ പഠിപ്പും; പഠിപ്പ് കളഞ്ഞ് സിനിമയിലേക്ക് എത്താനുള്ള മോഹം അച്ഛനോട് പറഞ്ഞപ്പോൾ കൊന്നില്ലന്നേയുള്ളൂ : ഹ്രസ്വ ചിത്രത്തിന്റെ നിർമ്മാണത്തിനായി ചേട്ടനോട് ഒരുലക്ഷം വാങ്ങി ഗോവയിൽ പോയി അടിച്ചുപൊളിച്ചു; ഒടുവിൽ ചേട്ടന്റെ സിനിമയിലൂടെ നായകനായി എത്തി: നിവിൻ പോളിയേയും നയൻതാരയെയും അണിനിരത്തി സംവിധായകൻ ആകാൻ ഒരുങ്ങി ധ്യാൻ ശ്രീനിവാസൻ
നടനായി തിളങ്ങിയ ശേഷം സംവിധായകന്റെ കുപ്പായം അണിയാൻ ഒരുങ്ങുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ ചേട്ടൻ വിനീത് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത നിവിൻ പോളിയാണ് അനുജന്റെ ആദ്യ പടത്തിലും നായകൻ. നയൻതാരയാണ് നായിക. നായികയ്ക്കും നായകനും തുല്യ പ്രാധാന്യമുള്ള 'ലവ് ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിലൂടെ അജു വർഗീസ് നിർമ്മാതാവായും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. പഠിപ്പ് പാതിവഴിയിൽ ഉപേക്ഷിച്ചാണ് ധ്യാൻസിനിമയിലേക്ക് ഓടി എത്തിയത്. പഠിപ്പ് കളഞ്ഞ് സിനിമയിലേക്ക് എത്താനുള്ള മോഹം അച്ഛനോട് പറഞ്ഞപ്പോൾ കൊന്നില്ലന്നേയുള്ളൂ എന്ന് ധ്യാൻ പറയുന്നു. ഒരു വടക്കൻ സെൽഫിയിലെ ഉമേഷിനെ പോലെയായിരുന്നു എന്റെ പഠിപ്പും. അച്ഛനെ പേടിച്ച് ചെന്നൈയിലേക്ക് പോയിരുന്നെന്ന് ധ്യാൻ പറയുന്നു.പഠിക്കാൻ പോയിടത്തു നിന്നു ഒന്നും നേടാതെ തിരികെ വന്നപ്പോൾ മലയാള സിനിമയിലേക്ക് എങ്ങനെയെങ്കിലും അച്ഛന്റെ സഹായത്തോടെ നുഴഞ്ഞു കയറുകയായിരുന്നു എന്റെ ലക്ഷ്യം. ആവശ്യം അച്ഛനെ അറിയിച്ചപ്പോൾ കൊന്നില്ലെന്നേയുള്ളൂ. പഠിപ്പ് കളഞ്ഞു വന്നതിന്റെ എല്ലാ ദേഷ്യവും അച്ഛന്
നടനായി തിളങ്ങിയ ശേഷം സംവിധായകന്റെ കുപ്പായം അണിയാൻ ഒരുങ്ങുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ ചേട്ടൻ വിനീത് ശ്രീനിവാസൻ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത നിവിൻ പോളിയാണ് അനുജന്റെ ആദ്യ പടത്തിലും നായകൻ. നയൻതാരയാണ് നായിക. നായികയ്ക്കും നായകനും തുല്യ പ്രാധാന്യമുള്ള 'ലവ് ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിലൂടെ അജു വർഗീസ് നിർമ്മാതാവായും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
പഠിപ്പ് പാതിവഴിയിൽ ഉപേക്ഷിച്ചാണ് ധ്യാൻസിനിമയിലേക്ക് ഓടി എത്തിയത്. പഠിപ്പ് കളഞ്ഞ് സിനിമയിലേക്ക് എത്താനുള്ള മോഹം അച്ഛനോട് പറഞ്ഞപ്പോൾ കൊന്നില്ലന്നേയുള്ളൂ എന്ന് ധ്യാൻ പറയുന്നു. ഒരു വടക്കൻ സെൽഫിയിലെ ഉമേഷിനെ പോലെയായിരുന്നു എന്റെ പഠിപ്പും. അച്ഛനെ പേടിച്ച് ചെന്നൈയിലേക്ക് പോയിരുന്നെന്ന് ധ്യാൻ പറയുന്നു.പഠിക്കാൻ പോയിടത്തു നിന്നു ഒന്നും നേടാതെ തിരികെ വന്നപ്പോൾ മലയാള സിനിമയിലേക്ക് എങ്ങനെയെങ്കിലും അച്ഛന്റെ സഹായത്തോടെ നുഴഞ്ഞു കയറുകയായിരുന്നു എന്റെ ലക്ഷ്യം. ആവശ്യം അച്ഛനെ അറിയിച്ചപ്പോൾ കൊന്നില്ലെന്നേയുള്ളൂ. പഠിപ്പ് കളഞ്ഞു വന്നതിന്റെ എല്ലാ ദേഷ്യവും അച്ഛന് എന്നോടുണ്ടായിരുന്നു.
ഇതോടെ മലയാള സിനിമയിൽ രക്ഷയില്ലെന്നായി. അതോടെ തമിഴ് സിനിമയായി ലക്ഷ്യം. അച്ഛനെ പേടിച്ച് ചെന്നൈയിലേക്ക് വണ്ടി കയറി. അവിടെ കുറേ അലഞ്ഞു. 'വടക്കൻ സെൽഫി' എന്ന ചിത്രത്തിലെ നായകൻ ഉമേഷ് ട്രെയിനുള്ളിൽ സെൽഫി എടുക്കുന്നതിനു തൊട്ടു മുൻപു വരെയുള്ള കഥയിൽ പലതും എന്റെ ജീവിതം തന്നെയാണ്. എന്റെ തനിപ്പകർപ്പാണ് അതിലെ നായകകഥാപാത്രം.
ചെന്നൈയിൽ വെച്ച് ചില സുഹൃത്തുക്കളുടെ പ്രേരണയാൽ ഒരു ഹ്രസ്വചിത്രത്തിനു കഥയെഴുതി. എല്ലാറ്റിനും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാജിയുടെ പ്രേരണയിൽ ഷോർട്ട് ഫിലിം പിടിക്കാൻ തീരുമാനിച്ചു. എഴുതാൻ നോക്കിയപ്പോൾ മലയാളം അക്ഷരങ്ങൾ പലതും അപരിചിതരാണെന്നു മനസിലായി. ഒരു വിധത്തിൽ എഴുതി പൂർത്തിയാക്കി. ഡയലോഗുകൾ മിക്കതും തമിഴിൽ തന്നെയായിരുന്നു. എഴുത്തു പൂർത്തിയാക്കി ഷോർട്ട് ഫിലിമിനു പേരിട്ടു 'ലോസ്റ്റ് ഇൻ ലവ്'. പ്രണയവും നാടകീയതയും അടിയും പിടിയുമുള്ള ഹ്രസ്വചിത്രത്തിലെ നായകനും ഞാൻ തന്നെയായിരുന്നു.
ചേട്ടൻ വിനീത് നൽകിയ 50000 രൂപയായിരുന്നു ധ്യാനിന്റെ ഹ്രസ്വചിത്രത്തിനുള്ള ആദ്യ മൂലധനം. അതുകൊണ്ട് പകുതി ചിത്രീകരിച്ചു. ''ചെലവേറിയതോടെ വീണ്ടും ഏട്ടനു മുന്നിലെത്തി. അമ്പതിനായിരം കൂടി തന്നു. പക്ഷേ, ഷോർട്ട് ഫിലിമിന്റെ അടുത്ത പകുതി പൂർത്തിയാക്കാനുള്ള ആ കാശെടുത്ത് ഞാൻ ഗോവയിൽ പോയി ആഘോഷിച്ചു. അതു വരെ ഷൂട്ട് ചെയ്തിരുന്ന ഭാഗങ്ങൾ എന്റെ ലാപ്ടോപ്പിൽ കിടപ്പുണ്ടായിരുന്നു. ഒരു ദിവസം ഏട്ടൻ അതെടുത്തു കണ്ടു. അഭിനയം കൊള്ളാമെന്നും പറഞ്ഞു. പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് ഏട്ടൻ ഒന്നും പറഞ്ഞില്ല. 'തിര' എന്ന ചിത്രത്തിന്റെ കഥ എഴുതിയത് എന്റെ ബന്ധുവായ രാകേഷായിരുന്നു. ഇരുവരും തമ്മിൽ എന്തോ രഹസ്യ ചർച്ചകൾ നടന്നു. ഒരു സുപ്രഭാതത്തിൽ എന്നോട് ഏട്ടൻ പറഞ്ഞു 'തിര'യിൽ നീ ആണു നായകനെന്ന്. '
എട്ടു വർഷം മുൻപ് എന്റെ 21ാം വയസിലാണ് ലോസ്റ്റ് ഇൻ ലവ് ഷൂട്ട് ചെയ്തത്. അന്നെഴുതിയ ആ തിരക്കഥയ്ക്ക് ഏതാണ്ട് ഒന്നര മണിക്കൂർ ദൈർഘ്യമുണ്ടായിരുന്നു. എന്നാൽ പിന്നെ സിനിമയാക്കിക്കൂടേയെന്നു പല സുഹൃത്തുക്കളും അന്നേ ചോദിച്ചിരുന്നു. അടുത്തയിടെ, സമയം കൊല്ലാനായി പല കഥകളും ചർച്ചചെയ്യുന്നതിനിടെ അജു വർഗീസാണു പഴയ ഷോർട്ട്ഫിലിമിന്റെ വിഷയം എടുത്തിട്ടത്. കഥ കേട്ടതോടെ എല്ലാവർക്കും ഇഷ്ടമായി. അങ്ങനെയാണ് സംവിധായകനാകാൻ തീരുമാനിക്കുന്നത്. ഇതോടെ ആദ്യ ചിത്രത്തിന് പേരിട്ടു 'ലവ് ആക്ഷൻ ഡ്രാമ' . സംവിധായകൻ ധ്യാൻ ശ്രീനിവാസൻ, നിർമ്മാണം അജു വർഗീസ്.