യുവധാര ഓൺലൈനുവേണ്ടി അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച സ്റ്റുഡിയോയുടെ ഉദ്ഘാടനം സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓൺലൈനിൽ നിർവഹിച്ചു. ഡിവൈഎഫ്‌ഐ സ്ഥാപക ദിനമായ നവംബർ 3 നാണ് യുവധാരയുടെ പുത്തൻ ചുവടുവയ്‌പ്പിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളുള്ള സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഡിവൈഎഫ്ഐയുടെ പുതിയ ഇടപെടലിലൂടെ സാമൂഹിക രംഗത്ത് വലിയൊരു മാറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ പങ്കെടുത്തു. യുവധാര ചീഫ് എഡിറ്റർ കൂടിയായ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷത വഹിച്ച പരുപാടിയിൽ സെക്രട്ടറി എ എ റഹിം സ്വാഗതം ആശംസിച്ചു. സംസ്ഥാന ജോ. സെക്രട്ടറിയും യുവധാര മാനേജറുമായ വി കെ സനോജ് കൃതജ്ഞത രേഖപ്പെടുത്തി. യുവധാരയുടെ കുന്നുകുഴിയിലെ ആസ്ഥാനമന്ദിരത്തിലാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചത്.