ന്നം തരുന്നവർക്ക് ഐക്യദാർഢ്യം എന്ന മുദ്രാവാക്യമുയർത്തി', കേന്ദ്രസർക്കാർ പാസാക്കിയ കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന ഇന്ത്യയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കേന്ദ്രങ്ങളിൽ സമര സായാഹ്നം സംഘടിപ്പിച്ചു. തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന സമര സായാഹ്നം സംസ്ഥാന സെക്രട്ടറി എ.എ. റഹിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് സതീഷ് കോട്ടയത്ത് പരുപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോ. സെക്രട്ടറി വി കെ സനോജ് കണ്ണൂരിൽ പരുപാടിയിൽ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ യു ജനീഷ്‌കുമാർ എംഎൽഎ പത്തനംതിട്ടയിൽ പരുപാടിയിൽ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ സംഘടിപിച്ച സമര സായാഹ്നം എ എൻ ഷംസീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി എറണാകുളത്ത് പാലാരിവട്ടത്ത് സംഘടിപ്പിച്ച സമര സായാഹ്നത്തിന്റെ ഉദ്ഘാടനം ഡോ.സെബാസ്റ്റ്യൻ പോൾ നിർവ്വഹിച്ചു.

കർഷകസമരത്തെ തകർക്കാർ മോദി സർക്കാർ അവരുടെ ആവനാഴിയിലെ എല്ലാ അമ്പും തൊടുത്തുവിട്ടെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ദിനം പ്രതിയെന്നോണം ഡൽഹി അതിർത്തിയിൽ സമരപതാകയുമായി എത്തുന്ന കർഷകരുടെ എണ്ണം കൂടിക്കൂടി വരികയാണ്. സമരത്തെ തകർക്കാനുള്ള മോദി സർക്കാരിന്റെ എല്ലാ ശ്രമവും കർഷകരുടെ നിശ്ചയദാർഢ്യത്തിനുമുമ്പിൽ തകർന്നടിയുകയാണ്. രാജ്യത്തിന്റെ അടിത്തറയിളക്കുന്ന നിയമങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങൾക്കൊപ്പം ഡിവൈഎഫ്‌ഐയും പങ്കുചേരുകയാണ്... ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ഇതിന്റെ ഭാഗമായി 'അന്നം തരുന്ന അവർക്കൊപ്പം നാടിന്റെ ചെറുപ്പം' എന്ന മുദ്രാവാക്യമുയർത്തി എല്ലാ വാർഡ് കേന്ദ്രങ്ങളിലും ഡിവൈഎഫ്‌ഐ നൈറ്റ് മാർച്ചും സംഘടിപ്പിച്ചിരുന്നു.