- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിഥിനമോളുടെ കുടുംബത്തിന് ഡിവൈഎഫ്ഐയുടെ കൈത്താങ്ങ്; സമാഹരിച്ച 15 ലക്ഷം രൂപ അമ്മയ്ക്ക് കൈമാറി; നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമ്മ
കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽവെച്ച് കൊല്ലപ്പെട്ട നിഥിനമോളുടെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്ഐ. സമാഹരിച്ച 15 ലക്ഷം രൂപ കൈമാറി. സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിൽനിന്ന് നിഥിനയുടെ അമ്മ കെ.എസ്. ബിന്ദു തുക ഏറ്റുവാങ്ങി.
നിഥിനമോൾ ഡിവൈഎഫ്ഐ. ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ് പ്രസിഡന്റായായിരുന്നു. നിഥിനയുടെ വിയോഗത്താടെ ഒറ്റയ്ക്കായിപ്പോയ അമ്മ ബിന്ദുവിനെ രോഗങ്ങളും അലട്ടുന്നുണ്ട്. ചടങ്ങിൽ ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, സെക്രട്ടറി വി.കെ. സനോജ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം ജെയ്ക്ക് സി.തോമസ് എന്നിവർ പങ്കെടുത്തു.
നിഥിനമോൾ വധക്കേസിൽ നീതി ലഭിക്കുമെന്ന് ഉറപ്പാണെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും അമ്മ കെ.എസ്. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. മകൾ പോയതിന്റെ നഷ്ടം ഒന്നുകൊണ്ടും നികത്താനാവില്ല. എല്ലാവരും വലിയ പിന്തുണയാണ് തന്നത്. എല്ലാകാര്യത്തിനും പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു. എന്റെ മകൾ ഒരുതെറ്റും ചെയ്തിട്ടില്ല. അവൾക്ക് തീർച്ചയായും നീതി ലഭിക്കുമെന്നും അമ്മ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ