- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ; യൂത്ത് കോൺഗ്രസ് സമരം ദുഷ്ടബുദ്ധിയോടെ; അധികാരക്കൊതി മൂത്ത് മനുഷ്യന്റെ ചോര തേടി അലയുകയാണ് കോൺഗ്രസെന്നും ഡിവൈഎഫ്ഐ
തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിനെതിരേ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്റെ വിമർശനം. സമരത്തിന് പിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ട്. യൂത്ത് കോൺഗ്രസ് സമരം ദുഷ്ടബുദ്ധിയോടെയാണ്. പൊലീസിനെ പ്രകോപിപ്പിച്ച് സംഘർഷം ഉണ്ടാക്കാനാണ് യൂത്ത് കോൺഗ്രസിന്റെ ശ്രമം. ഇതിനായി ക്രിമിനൽ സംഘങ്ങളെ തലസ്ഥാനത്ത് എത്തിച്ചിട്ടുണ്ടെന്നും റഹീം ആരോപിച്ചു.
എൽഡിഫ് സർക്കാരിന്റെ തുടർഭരണം അട്ടിമറിക്കാൻ ഉദ്യോഗാർഥികളുടെ സമരത്തിൽ നുഴഞ്ഞുകയറാനാണ് ഇവരുടെ ശ്രമം. അധികാരക്കൊതി മൂത്ത് മനുഷ്യന്റെ ചോര തേടി അലയുകയാണ് കോൺഗ്രസെന്നും റഹീം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story