- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ ആക്രമണം അപലപനീയമെന്ന് ഡിവൈഎഫ്ഐ; വിലയിരുത്തൽ ആർ.ജെ.സൂരജിനെതിരായ സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ; അനീതിയെ എതിർക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നാക്രമണമെന്നും കുറിപ്പ്
തിരുവനന്തപുരം: ആർ.ജെ. ജോക്കി സൂരജിനെതിരായ കോൺഗ്രസ് അനുകൂലികളുടെ സൈബർ ആക്രമണം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.കഴിഞ്ഞ ദിവസം കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും അനുയായികളും നടത്തിയ അതിക്രമങ്ങൾ പുറത്തുവിട്ടതിനെ തുടർന്നാണ് ആർ.ജെ.സൂരജിനെതിരെ സൈബർ ആക്രമണവുമായി കോൺഗ്രസ് അനുകൂലികൾ രംഗത്തെത്തിയതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
'വിമാന യാത്രയ്ക്കിടെ നേരിട്ട അനുഭവം വെളിപ്പെടുത്തിയതിന് കമന്റ് ബോക്സിലും ഇൻബോക്സിലും അസഭ്യ പരാമർശങ്ങളുമായി കോൺഗ്രസ് നടുത്തുന്ന ഈ ആക്രമണം സാംസ്കാരിക കേരളത്തിന് അപമാനമാണ്. അനീതിയെ എതിർക്കാനും അഭിപ്രായം പറയാനുമുള്ള ജനാധിപത്യ അവകാശങ്ങൾക്കുമേലുള്ള കടന്നാക്രമണമാണിത്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. ആർ.ജെ.സൂരജിന് എല്ലാവിധ പിന്തുണയും നൽകും,' ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിലെ എയർഹോസ്റ്റസിനെ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ കൂടെയുണ്ടായിരുന്നയാൾ ഭീഷണിപ്പെടുത്തിയതായി ആർ.ജെ. സൂരജ് ഫേസ്ബുക്കിലെഴുതിയിരുന്നു.ഇതിന് പിന്നാലെയാണ് സൈബറാക്രമണം രൂക്ഷമായത്
മറുനാടന് മലയാളി ബ്യൂറോ