- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഷ്പന് വേണ്ടി നിർമ്മിച്ച് ഡിവൈഎഫ്ഐ; താക്കോൽ 27ന് മുഖ്യമന്ത്രി കൈമാറും
തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് വീട് നിർമ്മിച്ച് ഡിവൈഎഫ്ഐ. വീടിന്റെ താക്കോൽ 27-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
കൂത്തുപറമ്പ് രക്ഷസാക്ഷിത്വത്തിന് 27 ആണ്ട് പിന്നിടുകയാണ് നവംബർ 25ന്. 1994 നവംബർ 25 കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഭരണകേന്ദ്ര ഭീകരതയിൽ രക്തസാക്ഷികളായത്. കെ കെ രാജീവൻ, കെ വി റോഷൻ, കെ മധു, സി ബാബു, ഷിബുലാൽ ഒപ്പം ജീവിക്കുന്ന പോരാളി പുഷ്പൻ. വെടിയേറ്റ് ശരീരം തളർന്ന് ജീവിതകാലം മുഴുവൻ ശയ്യയിൽ ആയതാണ് പുഷ്പൻ. സിപിഐ എമ്മിന്റെയും, ഡിവൈഎഫ്ഐയുടെയും സമരവീര്യത്തിന് എന്നെന്നും കരുത്ത് പകരുന്ന ജീവിക്കുന്ന രക്തസാക്ഷി.
മറുനാടന് ഡെസ്ക്
Next Story