- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ കോടതി വിധി മാനിക്കണം; കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടാൻ അനുവദിക്കില്ല; കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത് അപകടകരമായ നിലപാട്; ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്‌ഐ സമ്മേളനം; സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട് സമാപനം
കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ, കോടതി വിധി മാനിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം. കേരളത്തെ ഇരുട്ടിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞു. പൊതുചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി എം സ്വരാജും, അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മറുപടി പറഞ്ഞു.ശബരിമല യുവതീ പ്രവേശന വിഷയത്തിൽ, സുപ്രീംകോടതി വിധി മാനിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് അഭിപ്രായപ്പെട്ടു.ഇക്കാര്യത്തിൽ കോൺഗ്രസ്, ബിജെപി നിലപാട് അപകടകരമാണ്. കേരളത്തെ ഇരുട്ടിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്നും എം സ്വരാജ് വ്യക്തമാക്കി. സാർത്ഥകമായ ചർച്ചയാണ് സമ്മേളനത്തിൽ നടന്നതെന്നും, 11 വനിതകൾ അടക്കം 46 പേർ ആറര മണിക്കൂർ നീണ്ട പൊതുചർച്ചയിൽ പങ്കെടുത്തതായും സംസ്ഥാന നേതാക്കൾ അറിയിച്ചു.നവമാധ്യമ രംഗത്തെ ഇടപെടൽ ശക്തിപ്പെടുത്താനും പരിസ്ഥിതി വിഷയത്തിൽ സജീവമായി ഇടപെടാനും സമ്മേളനം തീരുമാനിച്ചു.കലാ സാംസ്കാരിക രംഗത്ത് കൂടുതൽ സജീവമാകും. സുനിൽ പി ഇളയിടത്തിനെതിരായ ആർഎസ്എസ് വധഭീഷണിക്കെതിരെ ശക്തമായ പ്രതിഷേധ
കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ, കോടതി വിധി മാനിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം. കേരളത്തെ ഇരുട്ടിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞു. പൊതുചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി എം സ്വരാജും, അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മറുപടി പറഞ്ഞു.ശബരിമല യുവതീ പ്രവേശന വിഷയത്തിൽ, സുപ്രീംകോടതി വിധി മാനിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് അഭിപ്രായപ്പെട്ടു.ഇക്കാര്യത്തിൽ കോൺഗ്രസ്, ബിജെപി നിലപാട് അപകടകരമാണ്. കേരളത്തെ ഇരുട്ടിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്നും എം സ്വരാജ് വ്യക്തമാക്കി.
സാർത്ഥകമായ ചർച്ചയാണ് സമ്മേളനത്തിൽ നടന്നതെന്നും, 11 വനിതകൾ അടക്കം 46 പേർ ആറര മണിക്കൂർ നീണ്ട പൊതുചർച്ചയിൽ പങ്കെടുത്തതായും സംസ്ഥാന നേതാക്കൾ അറിയിച്ചു.നവമാധ്യമ രംഗത്തെ ഇടപെടൽ ശക്തിപ്പെടുത്താനും പരിസ്ഥിതി വിഷയത്തിൽ സജീവമായി ഇടപെടാനും സമ്മേളനം തീരുമാനിച്ചു.കലാ സാംസ്കാരിക രംഗത്ത് കൂടുതൽ സജീവമാകും. സുനിൽ പി ഇളയിടത്തിനെതിരായ ആർഎസ്എസ് വധഭീഷണിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണത്തിനെതിരായി എല്ലാവരും അണിനിരക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കും. ജനുവരി 22നാണ് വാദം കേൾക്കുക. വിധി സ്റ്റേ ചെയ്യാത്തതിനാൽ യുവതികൾക്ക് ശബരിമലയിൽ സന്ദർശനം നടത്താൻ നിയമപരമായി തടസ്സമില്ല. മൂന്നു മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ ചേംബറിൽ ചേർന്ന അഞ്ചംഗ ബെഞ്ചാണ് തീരുമാനമെടുത്തത്.
49 റിവ്യൂ ഹർജികളും നാല് റിട്ട് ഹർജികളുമാണ് ചൊവ്വാഴ്ച സുപ്രീംകോടതിയുടെ പരിഗണനക്ക് വന്നത്. രാവിലെ നാല് റിട്ട് ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ച് റിവ്യൂഹർജികൾ പരിഗണിച്ച ശേഷം റിട്ട് ഹർജിപരിഗണിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് ഉച്ചക്കു ശേഷം മൂന്നു മണിക്കാണ് അഞ്ചംഗ ബെഞ്ച് റിവ്യൂ ഹർജികൾ പരിഗണിച്ചത്. മണ്ഡലകാലത്തിന് ശേഷം ജനുവരി 22നാണ് തുറന്ന കോടതി വാദം കേൾക്കുക.റിവ്യൂ ഹർജികൾക്കൊപ്പം ഇതുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും അന്ന് പരിഗണിക്കും.സെപ്റ്റംബർ 28ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് സ്റ്റേ ഇല്ലെന്നും ഉത്തരവിൽ പറയുന്നു.
136 വനിതകളും, 5 ട്രാൻസ് ജെന്ററുകളുമടക്കം 623 പേരാണ് ആകെ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുത്. 14ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമാപനത്തോടനുബന്ധിച്ച് 14ന് കോഴിക്കോട് നഗരത്തിൽ ഒരു ലക്ഷം പ്രവർത്തകർ അണിനിരക്കുന്ന കൂറ്റൻ റാലിയും നടക്കും.
സംഘടനാ രൂപീകരണത്തിന് ശേഷം ആദ്യമായി കോഴിക്കോട് വെച്ച് നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് നഗരത്തിൽ വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് സീതാറാം യെച്ചൂരി മുതൽ കോടിയേരി ബാലകൃഷ്ണൻ വരെയുള്ള സിപിഎം നേതാക്കൾ പങ്കെടുത്ത അനുബന്ധ പരിപാടികൾ പൂർത്തിയായി. പുസ്തകോത്സവവും മോദി ഭരണത്തിന്റെ നാല് വർഷങ്ങൾ വിചാരണ ചെയ്യുന്ന എക്‌സിബിഷനും കോംട്രസ്റ്റ് ഗ്രൗണ്ടിൽ നടന്നു