- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾക്ക് താത്പര്യമുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കാൻ പറ്റില്ലെന്ന് വനിതാ മാധ്യമ പ്രവർത്തക; 'കോലു കയ്യിലുണ്ടെന്ന് കരുതി ഇങ്ങോട്ട് ഉണ്ടാക്കാൻ വരേണ്ടെന്ന് എഎൻ ഷംസീർ; ഡിവൈഎഫ്ഐയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകയ്ക്ക് നേതാക്കളുടെ ശകാരം; ചോദ്യം ചെയ്യൽ വേണ്ട അഭിമുഖം മാത്രം മതിയെന്നും താക്കീത്; പികെ ശശി വിഷയത്തിൽ താൻ ഒരു കാര്യം പറഞ്ഞാൽ അത് ആധികാരികമാണെന്ന് എം സ്വരാജ്
കോഴിക്കോട്; ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ വനിത മാധ്യമ പ്രവർത്തകയോട് പൊട്ടിത്തെറിച്ച് എഎൻ ഷംസീറും എം സ്വരാജും. വാർത്താ സമ്മേളനത്തിൽ പികെ ശശി വിഷയം ചോദിച്ചതോടെയാണ് ഇരുവരും പ്രകോപിതരായത്. 'തനിക്കറിയേണ്ട കാര്യങ്ങളാണ് താൻ ചോദിച്ചത്. നിങ്ങൾക്ക് താത്പര്യമുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കാൻ പറ്റില്ലെന്നും മാധ്യമ പ്രവർത്തക പറഞ്ഞപ്പോഴാരുന്നു ഷംസീർ ആക്രോശവുമായെത്തിയത്. 'കോലുകയ്യിലുണ്ടെന്ന് കരുതി ഇങ്ങോട്ട് ഉണ്ടാക്കാൻ വരേണ്ടെന്ന് വനിതാ മാധ്യമ പ്രവർത്തകയോട് എഎൻ ഷംസീർ ആഞ്ഞടിക്കുകയായിരുന്നു. ചോദ്യം ചെയ്യൽ വേണ്ട അഭിമുഖം മാത്രം മതിയെന്നും ഷംസീറിന്റെ താക്കീത്. വാർത്താസമ്മേളനത്തെ അലങ്കോലമാക്കാൻ ശ്രമിക്കുന്നത് മാധ്യമങ്ങളെന്നും നേതാക്കൾ. പെൺകുട്ടി സിപിഎമ്മിനാണ് പരാതി കൊടുത്തത്. പാർട്ടിയിൽ വിശ്വാസം ഉള്ളതുകൊണ്ടാണ് പരാതി നൽകിയത്. അതിന്റെ നടപടിക്രമങ്ങൾക്കായി അവർ കാത്തിരിക്കുകയാണ്. ഡിവൈഎഫ്‌ഐയ്ക്ക് അവർ പരാതി നൽകിയിട്ടില്ലെന്നും സ്വരാജ് പറഞ്ഞു.ഈ വാക്കുകൾ കേട്ടതോടെ പാർട്ടിയിൽ വിശ
കോഴിക്കോട്; ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ വനിത മാധ്യമ പ്രവർത്തകയോട് പൊട്ടിത്തെറിച്ച് എഎൻ ഷംസീറും എം സ്വരാജും. വാർത്താ സമ്മേളനത്തിൽ പികെ ശശി വിഷയം ചോദിച്ചതോടെയാണ് ഇരുവരും പ്രകോപിതരായത്. 'തനിക്കറിയേണ്ട കാര്യങ്ങളാണ് താൻ ചോദിച്ചത്. നിങ്ങൾക്ക് താത്പര്യമുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കാൻ പറ്റില്ലെന്നും മാധ്യമ പ്രവർത്തക പറഞ്ഞപ്പോഴാരുന്നു ഷംസീർ ആക്രോശവുമായെത്തിയത്.
'കോലുകയ്യിലുണ്ടെന്ന് കരുതി ഇങ്ങോട്ട് ഉണ്ടാക്കാൻ വരേണ്ടെന്ന് വനിതാ മാധ്യമ പ്രവർത്തകയോട് എഎൻ ഷംസീർ ആഞ്ഞടിക്കുകയായിരുന്നു. ചോദ്യം ചെയ്യൽ വേണ്ട അഭിമുഖം മാത്രം മതിയെന്നും ഷംസീറിന്റെ താക്കീത്. വാർത്താസമ്മേളനത്തെ അലങ്കോലമാക്കാൻ ശ്രമിക്കുന്നത് മാധ്യമങ്ങളെന്നും നേതാക്കൾ. പെൺകുട്ടി സിപിഎമ്മിനാണ് പരാതി കൊടുത്തത്.
പാർട്ടിയിൽ വിശ്വാസം ഉള്ളതുകൊണ്ടാണ് പരാതി നൽകിയത്. അതിന്റെ നടപടിക്രമങ്ങൾക്കായി അവർ കാത്തിരിക്കുകയാണ്. ഡിവൈഎഫ്‌ഐയ്ക്ക് അവർ പരാതി നൽകിയിട്ടില്ലെന്നും സ്വരാജ് പറഞ്ഞു.ഈ വാക്കുകൾ കേട്ടതോടെ പാർട്ടിയിൽ വിശ്വാസമുണ്ടെന്ന് നിങ്ങൾക്ക് എങ്ങിനെ പറയാൻ കഴിയും. നിങ്ങളോട് അവർ അങ്ങിനെ പറഞ്ഞോ എന്ന് മാധ്യമ പ്രവർത്തക ചോദിച്ചപ്പോളാണ് സ്വരാജ് കയർത്ത് മറുപടി പറഞ്ഞത്. ഈ വിഷയത്തിൽ ഞാൻ ഒരു കാര്യം പറഞ്ഞാൽ അത് ആധികാരികമാണ്.
ഇക്കാര്യം പിന്നെ വേറെ ആരാണ് പറയേണ്ടത്. ഇത്തരം വിഷയങ്ങളുണ്ടായാൽ ഞങ്ങൾ സംഘടനാസംവിധാനമുപയോഗിച്ച് കാര്യങ്ങൾ അന്വേഷിക്കും. എന്നാൽ ജില്ലാ സെക്രട്ടറിക്ക് പരാതി കിട്ടിയിട്ടില്ല. അവർ സംഘടനാരീതി അനുസരിച്ച് പെൺകുട്ടിയെ വിളിച്ച് കാര്യങ്ങൾ മനസിലാക്കി സംസ്ഥാന കമ്മറ്റിയെ അറിയിച്ചുവെന്നും സ്വരാജ്.
അതാണ് ആധികാരികമായി താൻ പറഞ്ഞതെന്നും സ്വരാജ് പറഞ്ഞു. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചാണ് മാധ്യമപ്രവർത്തക ചോദ്യങ്ങൾ ചോദിക്കുന്നതെന്നും അതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും സ്വരാജ് പറഞ്ഞു. മാന്യമായി സംസാരിക്കണം എന്ന് മാധ്യമപ്രവർത്തക പറഞ്ഞപ്പോൾ അഹങ്കാരം വേണ്ട അതിൽ കയ്യിൽവച്ചാൽ മതി ഇങ്ങോട്ട് വേണ്ടായെന്നും. മാന്യമായി ചോദിച്ചാൽ മാന്യമായി ഉത്തരം പറയും. നിങ്ങൾ ഞങ്ങളെ മര്യാദ പഠിപ്പിക്കേണ്ടന്നുമായിരുന്നു ഷംസീറിന്റെ മറുപടി.