- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കം; പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് മാധ്യമപ്രവർത്തകൻ പി സായ്‌നാഥ്; സമ്മേളനത്തിൽ അഞ്ച് ട്രാൻസ്ജെൻഡറുകൾ ഉൾപ്പടെ 623 പ്രതിനിധികൾ; സമ്മേളനത്തിൽ പങ്കെടുത്ത് ദേശീയ നേതാക്കളും; സമാപനം 14ന് വൈകുന്നേരം
കോഴിക്കോട്: ഡിവൈഎഫ്‌ഐ 14ാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമപ്രവർത്തകൻ പി സായ്‌നാഥ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ടാഗോർ ഹാളിൽ ഇന്നു മുതൽ 13 വരെയാണ് പ്രതിനിധ സമ്മേളനം നടക്കുന്നത്. ഇന്ന് കാലത്ത് 10.30നാണ് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രതിനിധ സമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയിൽ സ്വാഗതസംഘം ചെയർമാനും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി മോഹനൻ മാസ്റ്റർ അദ്ധ്യക്ഷനായി. എളമരം കരീം എംപി, സംസ്ഥാന എക്‌സൈസ്, തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ, എ പ്രതീപ് കുമാർ എംഎൽഎ, എംവി ജയരാജൻ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. ഉദ്ഘാടകനുള്ള സമ്മേളനത്തിന്റെ ഉപഹാരം എം സ്വരാജ് സമ്മാനിച്ചു.രാവിലെ പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോർഹാളിന് പുറത്ത് സജ്ജീകരിച്ച രക്തസാക്ഷി സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ, പ്രസിഡണ്ട് എഎൻ ഷംസീർ എംഎൽഎ, ട്രഷറർ പി ബിജു, ദേശീയ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ്, ദേശീയ സെക്രട്ടറി അവോയ് മുഖർജി തുടങ്ങിയവർ രക്തപുഷ്പങ്ങൾ അർപ്പി
കോഴിക്കോട്: ഡിവൈഎഫ്‌ഐ 14ാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമപ്രവർത്തകൻ പി സായ്‌നാഥ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ടാഗോർ ഹാളിൽ ഇന്നു മുതൽ 13 വരെയാണ് പ്രതിനിധ സമ്മേളനം നടക്കുന്നത്. ഇന്ന് കാലത്ത് 10.30നാണ് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രതിനിധ സമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയിൽ സ്വാഗതസംഘം ചെയർമാനും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി മോഹനൻ മാസ്റ്റർ അദ്ധ്യക്ഷനായി. എളമരം കരീം എംപി, സംസ്ഥാന എക്‌സൈസ്, തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ, എ പ്രതീപ് കുമാർ എംഎൽഎ, എംവി ജയരാജൻ തുടങ്ങിയവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.
ഉദ്ഘാടകനുള്ള സമ്മേളനത്തിന്റെ ഉപഹാരം എം സ്വരാജ് സമ്മാനിച്ചു.രാവിലെ പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോർഹാളിന് പുറത്ത് സജ്ജീകരിച്ച രക്തസാക്ഷി സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ, പ്രസിഡണ്ട് എഎൻ ഷംസീർ എംഎൽഎ, ട്രഷറർ പി ബിജു, ദേശീയ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ്, ദേശീയ സെക്രട്ടറി അവോയ് മുഖർജി തുടങ്ങിയവർ രക്തപുഷ്പങ്ങൾ അർപ്പിച്ചു. 136 വനിതകളും, 5 ട്രാൻസ് ജെന്ററുകളുമടക്കം 623 പേരാണ് ആകെ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നത്. 14ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമാപനത്തിനോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഒരു ലക്ഷം യുവജനങ്ങൾ അണിനിരക്കുന്ന കൂറ്റൻ റാലിയും നടക്കും.
ഇന്നലെ വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് സ്വാഗതസംഘം ചെയർമാൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമായത്. രണ്ടാം ദിവസം വടകരയിൽ നിന്ന് പുറപ്പെട്ട ദീപശിഖാ, പതാക, കൊടിമര ജാഥകൾ ഇന്നലെ വൈകിട്ടാണ് കോഴിക്കോട് കടപ്പുറത്ത് സംഗമിച്ചത്. സംഘടനാ രൂപീകരണത്തിന് ശേഷം ആദ്യമായി കോഴിക്കോട് വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് നഗരത്തിൽ വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് സീതാറാം യെച്ചൂരി മുതൽ കോടിയേരി ബാലകൃഷ്ണൻ വരെയുള്ള സിപിഎം നേതാക്കൾ പങ്കെടുത്ത അനുബന്ധ പരിപാടികൾ പൂർത്തിയായി. പുസ്തകോത്സവവും മോദി ഭരണത്തിന്റെ നാല് വർഷങ്ങൾ വിചാരണ ചെയ്യുന്ന എക്സിബിഷനും കോംട്രസ്റ്റ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്നു.
എക്സിബിഷൻ എംപി വീരന്ദ്ര കുമാറും പുസ്തകോത്സവം കെപി രാമനുണ്ണിയും കഴിഞ്ഞ ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രസാധകരുടെ പുസ്തകങ്ങൾ വിവിധ സ്റ്റാളുകളിൽ ലഭ്യമാകും. വിവിധ പരിപാടികളും പുസ്തകോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും നടക്കുന്നുണ്ട്. കോഴിക്കോട് ജില്ലക്കകത്തെ യൂണിറ്റുകളുടെ നേതൃത്വത്തിൽ 1,22,000 ഹുണ്ടികകൾ സ്ഥാപിച്ചാണ് സമ്മേളനത്തിനുള്ള ഫണ്ട് കണ്ടെത്തിയിരിക്കുത്. ഈ ഹുണ്ടികകൾ സ്ഥാപിച്ച വീടുകൾ കേന്ദ്രീകരിച്ച് നവോത്ഥാന സദസ്സുകളും പൂർത്തിയായിട്ടുണ്ട്. ഇതിലൂടെ സമ്മേളത്തിന്റെ രാഷ്ട്രീയ സന്ദേശം ഓരോ വീടുകളിലും എത്തിക്കാനായതായും സംഘാടകർ വിലയിരുത്തുന്നു.