- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിവൈഎഫ്എൈ 14ാമത് സംസ്ഥാന സമ്മേളനം: കൊടിമര,പതാക,ദീപശിഖാ ജാഥകൾ വടകരയിലെത്തി; നാളെ വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് സംഗമിക്കും; പി മോഹനൻ മാസ്റ്റർ കടപ്പുറത്ത് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും; തിങ്കളാഴ്ച പ്രതിനിധി സമ്മേളനം മാധ്യമ പ്രവർത്തകൻ പി സായ്നാഥ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: ഡിവൈഎഫ്ഐയുടെ 14ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര, പതാക, ദീപ ശിഖാ ജാഥകൾ ആദ്യ ദിവസത്തെ പര്യടനം പൂർത്തിയാക്കി വടകരയിലെത്തി. കണ്ണൂർ കൂത്തുപറമ്പ് രക്തസാക്ഷി സ്‌ക്വയറിൽ നിന്ന് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ പി ബിജുവിന്റെ നേതൃത്വത്തിലുള്ള പതാകജാഥയും, നാദാപുരത്തെ രക്തസാക്ഷി ഷിബിന്റെ വീട്ടിൽ നിന്ന് കേന്ദ്രകമ്മറ്റി അംഗം വിപി റജീനയുടെ നേതൃത്വത്തിലുള്ള ദീപശിഖാ ജാഥയും, ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറിൽ നിന്ന് സംസ്ഥാന സെക്രട്ടേറിയേറ്റംഗം എസ്‌കെ സജീഷ് ക്യാപ്റ്റനായിട്ടുള്ള കൊടിമര ജാഥയുമാണ് ആദ്യ ദിവസത്തെ പര്യടനങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകിട്ട് ആറ് മണിയോടെ വടകരയിൽ സംഗമിച്ചത്. തുടർന്ന് നടന്ന പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂന്ന് ജാഥകളും നാളെ വൈകിട്ട് ആറ് മണിയോടെ കോഴിക്കോട് കടപ്പുറത്ത് സംഗമിക്കും. അത്ലറ്റുകളും ബാന്റ് വാദ്യങ്ങളുമടക്കം നൂറ് കണക്കിന് പ്രവർത്തകരാണ് ഓരോ ജാഥയിലും പങ്കെടുക്കുന്നത്. തുടർന്ന് സ്വാഗത സംഘം ചെയർമാനും സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്
കോഴിക്കോട്: ഡിവൈഎഫ്ഐയുടെ 14ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര, പതാക, ദീപ ശിഖാ ജാഥകൾ ആദ്യ ദിവസത്തെ പര്യടനം പൂർത്തിയാക്കി വടകരയിലെത്തി. കണ്ണൂർ കൂത്തുപറമ്പ് രക്തസാക്ഷി സ്‌ക്വയറിൽ നിന്ന് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ പി ബിജുവിന്റെ നേതൃത്വത്തിലുള്ള പതാകജാഥയും, നാദാപുരത്തെ രക്തസാക്ഷി ഷിബിന്റെ വീട്ടിൽ നിന്ന് കേന്ദ്രകമ്മറ്റി അംഗം വിപി റജീനയുടെ നേതൃത്വത്തിലുള്ള ദീപശിഖാ ജാഥയും, ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറിൽ നിന്ന് സംസ്ഥാന സെക്രട്ടേറിയേറ്റംഗം എസ്‌കെ സജീഷ് ക്യാപ്റ്റനായിട്ടുള്ള കൊടിമര ജാഥയുമാണ് ആദ്യ ദിവസത്തെ പര്യടനങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകിട്ട് ആറ് മണിയോടെ വടകരയിൽ സംഗമിച്ചത്. തുടർന്ന് നടന്ന പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മൂന്ന് ജാഥകളും നാളെ വൈകിട്ട് ആറ് മണിയോടെ കോഴിക്കോട് കടപ്പുറത്ത് സംഗമിക്കും. അത്ലറ്റുകളും ബാന്റ് വാദ്യങ്ങളുമടക്കം നൂറ് കണക്കിന് പ്രവർത്തകരാണ് ഓരോ ജാഥയിലും പങ്കെടുക്കുന്നത്. തുടർന്ന് സ്വാഗത സംഘം ചെയർമാനും സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായ പി മോഹനൻ മാസ്റ്റർ കോഴിക്കോട് കടപ്പുറത്ത് പതാക ഉയർത്തുന്നതോടെ 14ാമത് ഡിവൈഎഫ്ഐ കേരള സംസ്ഥാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും.
തിങ്കളാഴ്ച രാവിലെ 10ന് കോഴിക്കോട് ടാഗോർ ഹാളിൽ പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ പി സായ്നാഥ് ഉദ്ഘാടനം ചെയ്യും. 136 വനിതകളും, 5 ട്രാൻസ് ജെന്ററുകളുമടക്കം 623 പേരാണ് ആകെ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നത്. 14ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിനോടനുബന്ധിച്ച് 'വർഗ്ഗീയതക്കെതിരെ, നവലിബറൽ നയങ്ങൾക്കെതിരെ, യുവജനങ്ങളുടെ പ്രതിരോധം' എന്ന ബാനറിൽ ഒരുലക്ഷം യുവജനങ്ങൾ അണിനിരക്കുന്ന കൂറ്റൻ റാലി നഗരത്തിൽ നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മുതലക്കുളം മൈതാനത്ത് ഇന്ന് വൈകിട്ട് നടന്ന കേരളബദൽ രാഷ്ട്രീയവും സമ്പദ്ശാസ്ത്രവും എന്ന സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംഘടനാ രൂപീകരണത്തിന് ശേഷം ആദ്യമായി കോഴിക്കോട് വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് നഗരത്തിൽ വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
സമ്മേളനത്തോടനുബന്ധിച്ച് സീതാറാം യെച്ചൂരി മുതൽ കോടിയേരി ബാലകൃഷ്ണൻ വരെയുള്ള സിപിഎം നേതാക്കൾ പങ്കെടുക്കുന്ന അനുബന്ധ പരിപാടികൾ പൂർത്തിയായി. പസ്തകോത്സവവും മോദി ഭരണത്തിന്റെ നാല് വർഷങ്ങൾ വിചാരണ ചെയ്യുന്ന എക്സിബിഷനും കോംട്രസ്റ്റ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്നു. എക്സിബിഷൻ എംപി വീരന്ദ്ര കുമാറും പുസ്തകോത്സവം കെപി രാമനുണ്ണിയും കഴിഞ്ഞ ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രസാധകരുടെ പുസ്തകങ്ങൾ വിവിധ സ്റ്റാളുകളിൽ ലഭ്യമാകും. വിവിധ പരിപാടികളും പുസ്തകോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും നടക്കുന്നുണ്ട്.
കോഴിക്കോട് ജില്ലക്കകത്തെ യൂണിറ്റുകളുടെ നേതൃത്വത്തിൽ 1,22,000 ഹുണ്ടികകൾ സ്ഥാപിച്ചാണ് സമ്മേളനത്തിനുള്ള ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. ഈ ഹുണ്ടികകൾ സ്ഥാപിച്ച വീടുകൾ കേന്ദ്രീകരിച്ച് നവോത്ഥാന സദസ്സുകളും പൂർത്തിയായിട്ടുണ്ട്. ഇതിലൂടെ സമ്മേളത്തിന്റെ രാഷ്്ട്രീയ സന്ദേശം ഓരോ വീടുകളിലും എത്തിക്കാനായതായും സംഘാടകർ വിലയിരുത്തുന്നു.