- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി മാഫിയ ബന്ധം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു; ചാല ബ്ലോക്ക് കമ്മിറ്റിക്കെതിരെ നടപടി, ജില്ലാകമ്മിറ്റിയുടെ ശുപാർശയിൽ

X
തിരുവനന്തപുരം: ലഹരി മാഫിയയുമായുള്ള ബന്ധത്തെതുടർന്ന് തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ കമ്മിറ്റി പിരിച്ചുവിട്ടു. ചാല ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയാണ് ജില്ലാ കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് പിരിച്ചുവിട്ടത്. ബ്ലോക്ക് കമ്മിറ്റിയിലെ ചില അംഗങ്ങൾക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് ജില്ലാകമ്മിറ്റി കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ജില്ലാ കമ്മിറ്റി ശുപാർശ ഡിവൈഎഫ്ഐ സംസ്ഥാന സെന്റർ അംഗീകരിക്കുകയായിരുന്നു. കരിപ്പൂർ സ്വർണക്കടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മേലുള്ള ആരോപണം സംഘടനക്ക് നാണക്കേടായിരിക്കെയാണ് തിരുവനന്തപുരത്ത ലഹരിബന്ധത്തിന്റെ പേരിൽ നടപടി.
Next Story


