- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവി കുരീപ്പുഴയ്ക്കും ചേർത്തല കെവിഎമ്മിലെ നഴ്‌സുമാർക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ വിദ്യാർത്ഥി -യുവജന പ്രതിഷേധം സംഘടിപ്പിച്ചു
കവി കുരീപ്പുഴയ്ക്കും ചേർത്തല കെവിഎമ്മിലെ നഴ്‌സുമാർക്കുമെതിരായ അതിക്രമണങ്ങൾ ക്കെതിരെ വിദ്യാർത്ഥി -യുവജന പ്രതിഷേധം സംഘടിപ്പിച്ചു. എഐഡി എസ്ഒയും എഐഡിവൈഒയും ചേർന്നു എറണാകുളം മേനകയിൽ സംഘടിപ്പിച്ച യോഗം എഐഡിവൈ ഒസംസ്ഥാന ട്രഷറർ എം.കെ.ഉഷ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെജനാധിപത്യാന്തരീക്ഷത്തിന് നേരെയുള്ള വെല്ലുവിളികൾ ഒന്നിനു പുറകെ ഒന്നായിഉയരുകയാണെന്നും ശക്തമായ ജനകീയ പ്രതിരോധമാണ് പരിഹാരമെന്നും ഉദ്ഘാടനപ്രസംഗത്തിൽ അവർ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇ.വി.പ്രകാശൻ മുഖ്യ പ്രസംഗംനടത്തി. ഫാസിസ്റ്റു ശക്തികൾ നാടെമ്പാടും അഴിഞ്ഞാടുകയാണ്. പ്രമുഖചിത്രകാരൻ അശാന്തന്മാഷിന്റെ മൃതശരീരത്തോട് അനാദരവ് കാട്ടിയതിൽ തുടങ്ങികുരീപ്പുഴയ്ക്കു നേരെ നടന്ന അതിക്രമം വരെ നവോത്ഥാന പ്രസ്ഥാനം പ്രസരിപ്പിച്ചനന്മകളെല്ലാം തകർക്കപ്പെടുന്നതിന്റെ സൂചനകളാണ്. അഭ്യസ്ത വിദ്യരായചെറുപ്പക്കാർ നിയമപരമായി തങ്ങൾക്ക് അവകാശപ്പെട്ട സേവന വേതന വ്യവസ്ഥകൾആവശ്യപ്പെട്ട് തെരുവിലിറങ്ങാൻ നിർബന്ധിതമായപ്പോൾ അവരെ പൊലീസിനെ ഉപയോഗിച്ച്മൃഗീയമായി തല്ലിച്ചതയ്ക്കുന്ന കേരളത്തിന്റെ 'പ
കവി കുരീപ്പുഴയ്ക്കും ചേർത്തല കെവിഎമ്മിലെ നഴ്‌സുമാർക്കുമെതിരായ അതിക്രമണങ്ങൾ ക്കെതിരെ വിദ്യാർത്ഥി -യുവജന പ്രതിഷേധം സംഘടിപ്പിച്ചു. എഐഡി എസ്ഒയും എഐഡിവൈഒയും ചേർന്നു എറണാകുളം മേനകയിൽ സംഘടിപ്പിച്ച യോഗം എഐഡിവൈ ഒസംസ്ഥാന ട്രഷറർ എം.കെ.ഉഷ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെജനാധിപത്യാന്തരീക്ഷത്തിന് നേരെയുള്ള വെല്ലുവിളികൾ ഒന്നിനു പുറകെ ഒന്നായിഉയരുകയാണെന്നും ശക്തമായ ജനകീയ പ്രതിരോധമാണ് പരിഹാരമെന്നും ഉദ്ഘാടനപ്രസംഗത്തിൽ അവർ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇ.വി.പ്രകാശൻ മുഖ്യ പ്രസംഗംനടത്തി. ഫാസിസ്റ്റു ശക്തികൾ നാടെമ്പാടും അഴിഞ്ഞാടുകയാണ്. പ്രമുഖചിത്രകാരൻ അശാന്തന്മാഷിന്റെ മൃതശരീരത്തോട് അനാദരവ് കാട്ടിയതിൽ തുടങ്ങികുരീപ്പുഴയ്ക്കു നേരെ നടന്ന അതിക്രമം വരെ നവോത്ഥാന പ്രസ്ഥാനം പ്രസരിപ്പിച്ചനന്മകളെല്ലാം തകർക്കപ്പെടുന്നതിന്റെ സൂചനകളാണ്.
അഭ്യസ്ത വിദ്യരായചെറുപ്പക്കാർ നിയമപരമായി തങ്ങൾക്ക് അവകാശപ്പെട്ട സേവന വേതന വ്യവസ്ഥകൾആവശ്യപ്പെട്ട് തെരുവിലിറങ്ങാൻ നിർബന്ധിതമായപ്പോൾ അവരെ പൊലീസിനെ ഉപയോഗിച്ച്മൃഗീയമായി തല്ലിച്ചതയ്ക്കുന്ന കേരളത്തിന്റെ 'പുരോഗമന' സർക്കാർ തങ്ങളുടെ നിറംപുറത്തു കാണിക്കുകയാണെന്നും കെവി എം സമരം ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് ഉടൻഒത്തുതീർപ്പാക്കണമെന്നും ഇ.വി. പ്രകാശ് ആവശ്യപ്പെട്ടു.എഐഡിഎസ് ഒ ജില്ലാ പ്രസിഡന്റ് നിഖിൽ സജി തോമസ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സാൽവിൻ, നിലീന മോഹൻകുമാർ, നിക്‌സിൻ, ആദർശ് തുടങ്ങിയവർ പ്രസംഗിച്ചു.