- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാർലമെന്റിൽ കുഴഞ്ഞുവീണ ഇ അഹമ്മദ് അവിടെ വച്ച് തന്നെ മരിച്ചിരുന്നു; അടുത്തെത്തിയ കേന്ദ്രസഹമന്ത്രി ഡോക്ടറായിരുന്നിട്ട് പോലും യാഥാർത്ഥ്യം മറച്ചുവച്ചു; രാഷ്ട്രീയം മനുഷ്യനെ ഇത്രയും തരംതാഴ്ത്തുമോ? കേന്ദ്രസർക്കാർ ഇടപെടലിനെ കുറിച്ച് ഒരു മാദ്ധ്യമപ്രവർത്തകന്റെ കുറിപ്പ്
ന്യൂഡൽഹി: ഇ അഹമ്മദ് എംപിയുടെ മരണം ഇന്നലെ തന്നെ സംഭവിച്ചതാണെങ്കിലും ഇന്ന് ബജറ്റായതിനാൽ ഈ വാർത്ത മൂടിവെക്കാൻ കേന്ദ്രം ഭരിക്കുന്ന സർക്കാറിൽ നിന്നും ഇടപെടൽ ഉണ്ടായിരുന്നു. ഈ ഇടപെടൽ കൊണ്ടാണ് ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവർക്ക് ആശുപത്രിയിൽ എത്തേണ്ടി വന്നതും. എന്നാൽ, പാർലമെന്റിൽ കുഴഞ്ഞു വീണ ഉടനെ തന്നെ ഇ അഹമ്മദ് മരിച്ചിരുന്നു എന്നാണ് ഒരു മാദ്ധ്യമപ്രവർത്തൻ പറയുന്നത്. പാർലമെന്റ് റിപ്പോർട്ടിംഗിനെത്തിയ മാദ്ധ്യമപ്രവർത്തകനാണ് ഇ അഹമ്മദ് കുഴഞ്ഞു വീണപ്പോൾ തന്നെ മരിച്ചിരുന്നു എന്ന കാര്യം ഫേസ്‌ബുക്കിൽ കുറിച്ചത്. താൻ മനസ്സിലാക്കിയിടത്തോളം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വച്ചുതന്നെ ഇ അഹമ്മദ് മരിച്ചിരുന്നുവെന്ന് മാദ്ധ്യമപ്രവർത്തകനായ റഷീദുദിൻ അൽപ്പറ്റ ഫേസ്‌ബുക്കിൽ കുറിക്കുന്നു. അദ്ദേഹം കുഴഞ്ഞുവീണയുടൻ അടുത്തെത്തിയ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാൾ പറഞ്ഞത് മരണം സംഭവിച്ചുവെന്നാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ റഷീദുദിൻ പറയുന്നു. അടുത്തെത്തിയ കേന്ദ്രസഹമന്ത്രി ഡോക്ടറായിരുന്നിട്ട് പോലും യാഥാർത്ഥ്യം മറ
ന്യൂഡൽഹി: ഇ അഹമ്മദ് എംപിയുടെ മരണം ഇന്നലെ തന്നെ സംഭവിച്ചതാണെങ്കിലും ഇന്ന് ബജറ്റായതിനാൽ ഈ വാർത്ത മൂടിവെക്കാൻ കേന്ദ്രം ഭരിക്കുന്ന സർക്കാറിൽ നിന്നും ഇടപെടൽ ഉണ്ടായിരുന്നു. ഈ ഇടപെടൽ കൊണ്ടാണ് ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവർക്ക് ആശുപത്രിയിൽ എത്തേണ്ടി വന്നതും. എന്നാൽ, പാർലമെന്റിൽ കുഴഞ്ഞു വീണ ഉടനെ തന്നെ ഇ അഹമ്മദ് മരിച്ചിരുന്നു എന്നാണ് ഒരു മാദ്ധ്യമപ്രവർത്തൻ പറയുന്നത്. പാർലമെന്റ് റിപ്പോർട്ടിംഗിനെത്തിയ മാദ്ധ്യമപ്രവർത്തകനാണ് ഇ അഹമ്മദ് കുഴഞ്ഞു വീണപ്പോൾ തന്നെ മരിച്ചിരുന്നു എന്ന കാര്യം ഫേസ്‌ബുക്കിൽ കുറിച്ചത്.
താൻ മനസ്സിലാക്കിയിടത്തോളം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വച്ചുതന്നെ ഇ അഹമ്മദ് മരിച്ചിരുന്നുവെന്ന് മാദ്ധ്യമപ്രവർത്തകനായ റഷീദുദിൻ അൽപ്പറ്റ ഫേസ്‌ബുക്കിൽ കുറിക്കുന്നു. അദ്ദേഹം കുഴഞ്ഞുവീണയുടൻ അടുത്തെത്തിയ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാൾ പറഞ്ഞത് മരണം സംഭവിച്ചുവെന്നാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ റഷീദുദിൻ പറയുന്നു. അടുത്തെത്തിയ കേന്ദ്രസഹമന്ത്രി ഡോക്ടറായിരുന്നിട്ട് പോലും യാഥാർത്ഥ്യം മറച്ചുവച്ചുവെന്നും ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് മരിച്ച വ്യക്തിയെ വെന്റിലേറ്ററിലേക്ക് നീക്കാൻ റാം മനോഹൻ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.
റഷീദുദിൻ അൽപ്പറ്റയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബജറ്റിന്റെ തിരക്കിൽ പെട്ടുപോയതു കൊണ്ട് ഈ കുറിപ്പ് അൽപ്പം വൈകി. എങ്കിലും ഇത് പറയാതെ വയ്യ. ഞാൻ മനസ്സിലാക്കിയിടത്തോളം ഇ അഹമ്മദ് സാഹിബ് ഇന്നലെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ആണ് അന്തരിച്ചത്. അദ്ദേഹം കുഴഞ്ഞു വീണ ഉടനെ അടുത്തെത്തിയ കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കളിൽ ഒരാൾ പറഞ്ഞത് അപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നു എന്നാണു. സ്വന്തം പാർട്ടിക്കാർക്കും ഈ സത്യം അറിയാതിരിക്കില്ല എന്നാണു ഞാൻ ഉറച്ചു വിശ്വസിക്കുന്നത്. അവരിൽ പലരും ഇന്നലെ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. സാഹിബ് വീണതിനു ശേഷം സീറ്റിലേക്കെത്തെത്തിയ കേന്ദ്ര സഹമന്ത്രി ഒരു ഡോക്ടർ ആയിരുന്നിട്ടു പോലും ഈ യാഥാർത്ഥ്യം മറച്ചു വച്ച് കൃതിമ ശ്വാസം നൽകാൻ നിർദ്ദേശിക്കുകയും മറ്റുള്ളവരെ സ്ഥലത്ത് നിന്നും മാറ്റി നിർത്തുകയും ആയിരുന്നു. പിന്നീട് ആർ.എം.എൽ ആശുപത്രിയിൽ എത്തി ഇതേ നിർദ്ദേശം അവിടത്തെ ഡോക്ടർമാർക്ക് ഈ മന്ത്രി നൽകുകയും ചെയ്തു. മരിച്ച വ്യക്തിയെ വെന്റിലേറ്ററിലേക്ക് നീക്കിയതു ഇങ്ങനെയാണത്രേ. രാഷ്ട്രീയം മനുഷ്യനെ ഇത്രയും തരം താഴ്‌ത്തുമോ ആവൊ? ഇന്നലെ തന്നെ അത് പ്രഖ്യാപിച്ചിരുന്നു എങ്കിൽ എന്തായിരുന്നു ഈ സർക്കാരിന്റെ തടസ്സം?
ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച രാവിലെ 11.05ന് പ്രൈവറ്റ് സെക്രട്ടറി ശഫീഖിനൊപ്പം പാർലമെന്റിലത്തെിയ ഇ.അഹമ്മദ് പിന്നീട് കുഴഞ്ഞുവീഴുകയാണ്. അദ്ദേഹം സെൻട്രൽ ഹാളിൽ പ്രവേശിക്കുമ്പോൾ രാഷ്ട്രപതി പ്രണബ് മുഖർജി പ്രസംഗം തുടങ്ങിയിരുന്നു.
തുടർന്ന് പിൻനിരയിലിരുന്ന് നയപ്രഖ്യാപന പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണത്. രാഷ്ട്രപതിയുടെ പ്രസംഗം തടസ്സമില്ലാതെ തുടരുന്നതിനിടയിൽതന്നെ ലോക്‌സഭ സുരക്ഷാജീവനക്കാർ അഹമ്മദിനെ സ്‌ട്രെച്ചറിൽ പാർലമെന്റ് മന്ദിരത്തിന് പുറത്തെ ആംബുലൻസിൽ രാം മനോഹർ ലോഹ്യ ആശുപത്രിയിലത്തെിക്കുകയായിരുന്നു.