റോഡ് ട്രാഫിക് ആക്ടിന്റെ (ആർടിഎ) നിർദ്ദിഷ്ട ഭേദഗതികളുടെ ഭാഗമായി ഇലക്ടോണിക് ബൈക്കുകൾ റോഡുകളിൽ അനുവദിക്കുന്നതിനുമുമ്പ് റോഡ് സുരക്ഷയെ ഉൾക്കൊള്ളുന്ന ഒരു തിയറി ടെസ്റ്റ് നിർബന്ധമായും പാസായിരിക്കം. ഇത് സംബന്ധിച്ച് പുതിയ നിർദ്ദേശം പാർലമെന്റിൽ പാസാക്കി. റോഡുകൾ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങൾ വരുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പവർ അസിസ്റ്റഡ് സൈക്കിൾ യാത്രക്കാർക്ക് അടുത്തിടെ ഭേദഗതി വരുത്തിയ ആക്റ്റീവ് മൊബിലിറ്റി ആക്ടിന് കീഴിൽ കടന്നുപോകേണ്ടിവരുന്ന അതേ പരിശോധനയായിരിക്കും ഇതിനും ബാധകമാവുക. ഇ-സ്‌കൂട്ടർ, ഇലക്ട്രിക് സൈക്കിൾ യാത്രക്കാർക്ക് നിർബന്ധിത തിയറി ടെസ്റ്റുകൾ വിജയിക്കാതെ റോഡുകളിൽ ഇ-ബൈക്ക് ഓടിക്കുന്നത് കുറ്റകരമാക്കും.

പവർ അസിസ്റ്റഡ് സൈക്കിളുകൾ (പിഎബി) എന്നും അറിയപ്പെടുന്ന ഇ-ബൈക്കുകൾ റോഡുകൾ, സൈക്ലിങ് പാതകൾ, പാർക്ക് കണക്റ്ററുകൾ പോലുള്ള പങ്കിട്ട പാതകളിൽ അനുവദനീയമാണ്. ഫുട്പാത്തുകളിൽ നിന്ന് അവരെ നിരോധിച്ചിരിക്കുന്നു.