സൗദി അറേബ്യയിൽ ഈ മാസം മുതൽ വൈദ്യുതി ചാർജ് ഇ-ബില്ലുകളായി നൽകും. സേവന ബില്ലുകൾ ഏകീകരിക്കണമെന്ന രാജകൽപ്പനയുടെ അടിസ്ഥാനത്തിലാണ് നടപടി. പേപ്പർ ബില്ലിന് പകരമായുള്ള ഇ- ബില്ലുകൾ 28ാം തിയതി തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.

സർക്കാർ ജോലിക്കാർക്ക് ബില്ല് അടക്കൽ എളുപ്പമാക്കാനായി ശന്പളം ലഭിക്കുന്ന അതേ സമയത്ത് തന്നെ സേവനങ്ങളുടെ ബില്ലുകളും നൽകും. ഒപ്പം ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലാക്കാനും തീരുമാനമായി. സ്മാർട്ട് ഫോൺ ആപ്ലിക്കേഷനായ അൽകഹ് റബ വഴി ഉപഭോക്താക്കൾക്ക് ബില്ല് സംബന്ധിച്ച വിവരങ്ങൾ അറിയാം. ഏത് സമയവും ബില്ലിങ് സംബന്ധമായ വിവരങ്ങൾ ഇനിമുതൽ ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കും.

ഇതിനായി വെബ്‌സൈറ്റുകളും ആപ്ലിക്കേഷനും എസ്.എം.എസ് സന്ദേങ്ങളും ഉണ്ടാകും. ഇ-മെയിലിലൂടെയും ബില്ല് വിവരങ്ങൾ അയക്കും.വൈദ്യുതി കന്പനിയുടെ ഏകീകൃത നന്പറിലൂടെ ഉപഭോക്തൃ സേവന സെന്റർ വഴി ബന്ധപ്പെട്ടാൽ ബില്ല് സംബന്ധിച്ച വിവരങ്ങൾ നേരിട്ടറിയാം.