ജ്ജ് തീർത്ഥാടകരുടെ സുരക്ഷയ്ക്കായി ഇ ബ്രെയ്‌സ് ലെറ്റുകളും ജിപിഎസ് സംവിധാനവും സൗദി അറേബ്യ ഒരുക്കുന്നു. ബ്രെയ്‌സ് ലെറ്റുകളിൽ വ്യക്തി വിവരങ്ങളെല്ലാമാണ് ഉൾപ്പെടുത്തിയിരിക്കുക. കഴിഞ്ഞ വർഷം മക്കയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സുരക്ഷാ സംവിധാനം ഒരുക്കുന്നത്. നിരവധി പേരാണ് കഴിഞ്ഞ വർഷം അപകടത്തിൽപ്പെട്ട് മരിച്ചത്.

തീർത്ഥാടകരുടെ വ്യക്തി വിവരങ്ങൾ അവരുടെ കൈകളിൽ അണിയുന്ന ഇ ബ്രെയ്‌സ് ലെറ്റുകളിൽ ഉണ്ടാവും. ആളുകളുടെ പേര്, മേൽവിലാസം, അസുഖങ്ങൾ തുടങ്ങിയ അത്യാവശ്യ വിവരങ്ങളാണ് ഇതിലുണ്ടാവുക. ജിപിഎസ് സംവിധാനവും ഉണ്ടാവും. അതുകൊണ്ടുതന്നെ സുരക്ഷാ സേനയ്ക്ക് വളരെ വേഗം ആളുകളെ തിരിച്ചറിയാൻ സാധിക്കുകയും രക്ഷാ പ്രവർത്തനം വേഗത്തിലാക്കാനും സാധിക്കും.

വ്യക്തി വിവരങ്ങൾ കൂടാതെ പ്രാർത്ഥനയുടെ സമയ വിവരങ്ങളും ഉൾക്കൊള്ളിക്കും. വിവിധ ഭാഷകളിലുള്ളവർക്കായി ഹെൽപ് ഡെസ്‌ക് സേവനവും ഉണ്ടാവും. ഇ ബ്രെയ്‌സ് ലെറ്റുകൾ വാട്ടർ പ്രൂഫായിരിക്കും. ഇത്തവണ മക്കയിലെ ഗ്രാൻഡ് മോസ്‌കിൽ എണ്ണൂറിലേറെ നിരീക്ഷണ ക്യാമറകളും പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഏകദേശം 2 മില്ല്യൺ തീർത്ഥാടകരാണ് ഓരോ വർഷവും ഹജ്ജിനായി മക്കയിലെത്തുന്നത്.