തലശേരി: ഇ-ബുൾജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലിസ് നൽകിയ ഹരജിയിൽ 24 ന് കോടതിവിധി പറയും. ഇരുഭാഗത്തെയും വാദം കേട്ടതിന് ശേഷമാണ് തലശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധി പറയുക.

ഇതിനിടെ പൊലീസ് തങ്ങളെ മനപ്പൂർവ്വം കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങൾക്ക് നേരെ നടക്കുന്നത്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും യു ട്യൂബിൽ പുതുതായി പോസ്റ്റു ചെയ്ത വീഡിയോയിൽ ഇവർ പറയുന്നു.

ആരോപണത്തിന് പിന്നിൽ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണ്. ചില മാഫിയകൾ ഉദ്യോഗസ്ഥർക്ക് പണം നൽകിയാണ് തങ്ങളെ കുടുക്കിയത്. അറിവില്ലായ്മയെ ചൂഷണം ചെയ്യ്തിട്ടാണ് നിയമ സംവിധാനങ്ങൾ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. യാത്ര ചെയ്ത സ്ഥലങ്ങളിലെ വൈവിധ്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. കഞ്ചാവിനെതിരേ പ്രചാരണം നടത്തിയ തങ്ങളെ കഞ്ചാവ് സംഘമായി പൊലീസ് പ്രചരിപ്പിക്കുയാണ്. കെട്ടിച്ചമച്ച തെളിവുണ്ടാക്കാൻ അന്വേഷണ സംഘം ശ്രമിക്കുകയാണെന്നും ഇവർ ആരോപിച്ചു.

പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്. തങ്ങൾക്ക് പതിനെട്ട് ലക്ഷം പേരുടെ പിന്തുണയുണ്ടെന്നു പിന്നോട്ട് പോകില്ലെന്നും സഹോദരങ്ങൾ പറയുന്നു. യൂട്യൂബ് ചാനൽ വഴിയാണ് ലിബിന്റെയും എബിന്റെയും പ്രതികരണം. നടത്തിയത്.