- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കപ്പെട്ടില്ല; കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണവും പാളി; ഇ ബുൾ ജെറ്റ് സഹോരന്മാർക്ക് അനുകൂലമായി കോടതി തീരുമാനം; വ്ളോഗർമാരുടെ ജാമ്യം തുടരും; പൊലീസിന് തിരിച്ചടി
കണ്ണൂർ: പൊതുമുതൽ നശിപ്പിച്ച കേസിൽ കണ്ണൂർ ആർടി ഓഫീസിലെ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി തള്ളി. പൊലീസിന് കടുത്ത തിരിച്ചടിയാണ് ഈ തീരുമാനം.
ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നും, ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമാണ് ഹർജിയിൽ പൊലീസിന്റെ വാദം. ഇതൊന്നും കോടതി അംഗീകരിച്ചിട്ടില്ല. എന്നാൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദത്തിനാണ് അംഗീകാരം കിട്ടിയത്.
വാഹനത്തിന്റെ പിഴ അടയ്ക്കാൻ തയ്യാറാണെന്നും ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ കേസ് പരിഗണിക്കുന്നത് രണ്ട് തവണ കോടതി മാറ്റിവച്ചിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ടതിനു ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതോടെ വ്‌ളോഗർ സഹോദരങ്ങളെ വീണ്ടും അറസ്റ്റു ചെയ്യാനുള്ള പൊലിസ് നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ഇരിട്ടി കിളിയന്തറ സ്വദേശികളായ ലിബിന്റെയും എബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ടൗൺ പൊലിസായിരുന്നു കോടതിയെ സമീപിച്ചത്. മയക്കുമരുന്ന് കടത്തിൽ ഇരുവർക്കും പങ്കുള്ളതായി പൊലിസ് വാദത്തിനിടെ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇരുവരേയും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പൊലിസ് ആവശ്യം ഉന്നയിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ ഗവ. പ്ലീഡർ ബി.പി ശശീന്ദ്രൻ ഹാജരായി.എന്നാൽ ഇതിനു ശേഷം യു ട്യുബിൽ തങ്ങളെ പൊലിസ് കള്ള കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഇ ബുൾജെറ്റ് സഹോദരന്മാരിട്ട മറ്റൊരു വീഡിയോ പോസ്റ്റു ചെയ്തതിനെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ